Sabarimala | ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി; തീരുമാനം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 10:55 AM IST
  • പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്
  • പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനം നിരോധിച്ചത്
  • നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്
  • 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി
Sabarimala | ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി; തീരുമാനം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർക്ക് (Sabarimala pilgrims) ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ (Heavy rain) തുടരുകയാണ്. പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനം നിരോധിച്ചത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവരും ശബരിമല തീര്‍ത്ഥാടകരും ജാ​ഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.

ALSO READ: Mullaperiyar | മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്ക് മുകളിൽ; ഒരു ഷട്ടർ കൂടി തുറന്നു

അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 

സംസ്ഥാനത്ത് അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.  മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി തമിഴ്‌നാട്ടിലും കനത്ത മഴ തുടരുകയാണ്. ആന്ധ്ര പ്രദേശിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ആന്ധ്രയിലെ കഡപ്പ ജില്ലയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. കാണാതായവർക്കുള്ള തെരച്ചില്‍ തുടരുകയാണ്. ആന്ധ്രയുടെ തീരമേഖലകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News