ക്വാറന്റീനിൽ കഴിയുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വീടുകളിൽ റേഷൻ എത്തിക്കും
പൊതുജനങ്ങൾ നൽകുന്ന പരാതികൾ മോണിറ്റർ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും
തിരുവനന്തപുരം: ക്വാറന്റീനിൽ (Quarantine) കഴിയുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വീടുകളിൽ റേഷൻ എത്തിക്കാൻ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.താലൂക്ക് സപ്ലൈ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കും.
പൊതുജനങ്ങൾ നൽകുന്ന പരാതികൾ മോണിറ്റർ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും.ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പറും ജനങ്ങൾക്ക് ലഭ്യമാക്കും. നിലവിൽ പരാതി സമർപ്പിക്കാനുള്ള ടോൾഫ്രീ നമ്പറായ 1967 നെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തും. min.food@kerala.gov.in എന്ന മെയിലിലൂടെ മന്ത്രിക്ക് നേരിട്ടും പരാതി സമർപ്പിക്കാം.
Also Read: Johnson and Johnson: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്
നെറ്റ്‌വർക്ക്, സെർവർ തകരാർ സംഭവിച്ചാലും അര മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് റേഷൻ നൽകാൻ സംവിധാനം ഒരുക്കും. ഇതിലൂടെ റേഷൻ കടകളിൽ അരമണിക്കൂറിൽ കൂടുതൽ കാത്തുനിൽക്കേണ്ടി വരില്ല. ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് വേഗത്തിൽ സേവനം ലഭ്യമാക്കും.
ALSO READ : Lock down kerala: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും
റേഷൻ വിതരണത്തിൽ ഏല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...