കോട്ടയം: വിഷമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്ന സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍. ചെറുകിട സംഘങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നില്ല. കൂടാതെ, തേങ്ങയുടെ ഉത്പാദനം സംസ്ഥാനത്ത് പലയിടത്തും കുറഞ്ഞതോടെ കൊപ്രായുടെ ലഭ്യതയും കുറഞ്ഞതുമാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിപണിയില്‍ പിടിമുറുക്കിയതും ചെറുകിട വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൈറ്റിയുടെ കീഴില്‍ ആരംഭിച്ച കോട്ടയം, അകലക്കുന്നം, മുഴൂരില്‍ പ്രവര്‍ത്തിക്കുന്ന വെളിച്ചെണ്ണ ഉത്പാദന കേന്ദ്രം 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. 177 അംഗങ്ങളുടെ കൂട്ടായ്മയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. എന്നാല്‍ സംസ്ഥാനത്ത് ഇത്തരം ചെറുകിയ ഉത്പാദന കേന്ദ്രങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. മുന്‍പ് ഉണ്ടായിരുന്നതുപോലെ കൊപ്രാ കളങ്ങള്‍ ഇല്ലാതായത് പ്രതിസന്ധിയായി. ഇത്തരം കേന്ദ്രങ്ങള്‍ തേങ്ങാ വാങ്ങി കൊപ്രാ ആക്കുകയാണ് ചെയ്യുന്നത്. സംഘങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഡ്രൈയറുകള്‍ വാങ്ങണം. 

Read Also: KK Maheshan Death Case : കെ കെ മഹേശന്‍റെ മരണം; കേസ് എസ്എൻഡിപി നേതൃത്വത്തിലേക്ക് താൻ വരാതിരിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഫലമെന്ന് വെള്ളാപ്പള്ളി


7 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഡ്രൈയറുകളുടെ വില. പരിപാലന ചിലവും കൂടുതലാണ്. ഒരു സൊസൈറ്റിയെ സംബന്ധിച്ച് ഭീമമായ തുക ചിലവഴിക്കുക ബുദ്ധിമുട്ടാണ്. കറണ്ട് ചാര്‍ജ് വര്‍ധനവും വെല്ലുവിളിയുയര്‍ത്തുന്നു. ഒരു കിലോ വെളിച്ചെണ്ണ ഉണ്ടാക്കണമെങ്കില്‍ അഞ്ചരക്കിലോ തേങ്ങ വേണം. അഞ്ചരകിലോ തേങ്ങയ്ക്ക് 150 രൂപയാകും. വെളിച്ചെണ്ണയുടെ അസംസ്‌കൃത വസ്തുവായ തേങ്ങയുടെ വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വന്‍കിട കമ്പനികള്‍ വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. ഇതര സംസ്ഥാന ലോബികള്‍ മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്തിച്ച് വിലക്കുറച്ച് വില്‍ക്കുന്നതും ചെറുസംഘങ്ങള്‍ക്ക് തിരിച്ചടിയാണ്. 


മൂഴൂരിലെ എണ്ണ ഉത്പാദന കേന്ദ്രത്തില്‍നിന്നും യുകെ, ബഹറൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശുദ്ധമായ വെളിച്ചെണ്ണ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയും, നിലവില്‍ കണ്ടെയ്‌നര്‍ ചാര്‍ജ് വര്‍ധിച്ചതും കയറ്റുമതി നിലക്കുന്നതിന് കാരണമായി. മായം ചേര്‍ക്കാത്ത വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നതിന് ഗവണ്‍മെന്റില്‍നിന്നോ, കൃഷിവകുപ്പില്‍നിന്നോ സൗജന്യ നിരക്കില്‍ ഡ്രൈയറുകള്‍ ലഭിക്കുന്നതിന് നടപടി ഉണ്ടായകണമെന്ന് മൂഴൂര്‍ പ്രദേശിക വെളിച്ചെണ്ണ ഉത്പാദന കേന്ദ്രം പ്രസിഡന്റ് സുനില്‍ തോമസ്  പറഞ്ഞു. വൈദ്യുതിയും സൗജന്യമായി നല്‍കണം. എങ്കില്‍ കുറഞ്ഞ വിലയില്‍ ശുദ്ധമായ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.