Mullaperiyar Dam| സാമൂഹിക മാധ്യമങ്ങൾ നിറഞ്ഞ് മുല്ലപ്പെരിയാർ ഹാഷ്ടാഗ്,പങ്കുവെച്ചവരിൽ പ്രമുഖരും
.സാമൂഹിക മാധ്യമങ്ങളിൽ നിറയെ ഇത്തരത്തിൽ നിരവധി ഹാഷ്ടാഗുകളാണ് പ്രചരിക്കുന്നത്.
കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷനിങ്ങ് കാണിച്ചുള്ള ഹാഷ്ടാഗ് ഫേസ്ബുക്കിൽ ട്രെൻഡിങ്ങ്. ഇന്നലെമുതലാണ് ഹാഷ്ടാഗ് ഫേസ്ബുക്കിൽ പ്രചരിച്ച് തുടങ്ങിയത്. ഇന്ന് നടൻ പൃഥ്വിരാജ് അടക്കമുള്ളവർ മുല്ലപ്പെരിയാർ സംബന്ധിച്ച ആശങ്കകൾ കാണിച്ച പോസ്റ്റുകൾ പങ്കുവെച്ചു.
വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും അല്ലെങ്കിലും, ഈ 125 വർഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവർത്തനപരമായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായി ചെയ്യേണ്ടുന്ന സമയമാണിത്.
നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം-പൃഥി ഫേസ്ബുക്കിൽ കുറിച്ചു.സാമൂഹിക മാധ്യമങ്ങളിൽ നിറയെ ഇത്തരത്തിൽ നിരവധി ഹാഷ്ടാഗുകളാണ് പ്രചരിക്കുന്നത്.
അതിനിടയിൽ സുപ്രീംകോടതിയ മുൻപാകെ അണക്കെട്ടിൻറെ അപകട സ്ഥിതി ചൂണ്ടിക്കാട്ടി യു.എൻ പഠന റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. 125 വർഷം പഴക്കമുള്ള അണക്കെട്ട് ലോകത്തിലെ തന്നെ അപകടാവസ്ഥയിലായ ആറ് ഡാമുകളിൽ ഒന്നാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...