തിരുവനന്തപുരം: ഡി എ ഇനത്തില്‍ 3500 രൂപ മാത്രമാണ് താന്‍ കൈപ്പറ്റിയിട്ടുള്ളതെന്ന് കെ എഫ് ഡി സി ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്.  കെ എഫ് ഡി സിയുടെ അധ്യക്ഷ ലതിക സുഭാഷ് യാത്രപ്പടിയായി കൈ പറ്റിയ 97140 രൂപ തിരിച്ചടയ്ക്കണമെന്ന കെഎഫ്ഡിസി മാനേജിംഗ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവ നൽകിയ നോട്ടീസിനു മറുപടിയായാണ് ലതിക സുഭാഷ് പോസ്റ്റ് ഇട്ടത്. ഫെയ്സ്ബുക്കിലൂടെയാണ് ലതിക സുഭാഷിന്‍റെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ  പൂര്‍ണ്ണരൂപം


കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന്റെ പൊതുരംഗത്തുള്ള ഒരു വ്യക്തിയാണ് ഞാൻ. വിശ്രമരഹിതമായ പ്രവർത്തനമാണ് എന്റേത്. കേരളത്തിലങ്ങോളമിങ്ങോളം പൊതുപരിപാടികളിൽ പങ്കെടുക്കുന്നയാളുമാണ്. കെ എഫ്‌ ഡി സി യുടെ ചെയർപേഴ്സൺ ആയി ചുമതല ഏറ്റിട്ട് ആറ് മാസമാകുന്നു. കോർപ്പറേഷന്റെ ഉയർച്ചക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിക്കുന്നു. എന്നാൽ എന്നെ വ്യക്തിപരമായി ബാധിക്കുന്ന ഒരു വാർത്തയാണ് ഈ കുറിപ്പിനാധാരം.

Read Also: വയനാട് മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛന് 25 വർഷം കഠിനതടവ്, അഞ്ച് ലക്ഷം പിഴയും


ഇന്ധന ചിലവ് ഇനത്തിൽ ഞാൻ കൈപ്പറ്റിയ 97,140 രൂപ എന്നിൽ നിന്നും ഈടാക്കുമെന്നാണ് വാർത്ത. ചെയർപേഴ്സൺ എന്ന നിലയിൽ എന്റെ പ്രതിമാസ ഓണറേറിയം ടി ഡി എസ് കഴിച്ച് 18,000 രൂപ മാത്രമാണ്. ടി എ / ഡി എ ഇനത്തിൽ 3500 രൂപയാണ് ഇതുവരെ ഞാൻ കൈപ്പട്ടിയിട്ടുള്ളത്. 


കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കേരളത്തിലെ പല പൊതു പരിപാടികളിലും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖരുടെ മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ പലതിലും എനിക്ക് സംബന്ധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു അഴിമതിയോ അപരാധമായോ ഞാൻ വിശ്വസിക്കുന്നുമില്ല.

Read Also: ഗൂഡാലോചന കേസ്; സരിതയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന്


ഞാൻ വാഹനം ദുരുപയോഗം ചെയ്‌തു എന്നുള്ള ആരോപണം ഇതിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്.  ഔദ്യോഗിക വാഹനത്തിൽ ഇത്തരം പൊതുപരിപാടികളിൽ സംബന്ധിച്ചത് കൊണ്ട് വാഹനത്തിൽ ഇന്ധനം നിറച്ച തുകയാണ് എന്നിൽ നിന്നും ഈടാക്കും എന്ന് പറഞ്ഞിട്ടുള്ളത്.


ഞാൻ എന്നും നിയമത്തിന് വിധേയയാണ്. ബന്ധപ്പെട്ടവരുമായി ആലോചിച്ച്‌ എന്തെങ്കിലും സാങ്കേതികമായ പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. അതേ സമയം പരസ്യ പ്രതികരണത്തിന് ലതിക സുഭാഷ് തയ്യാറായിട്ടില്ല.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.