തിരുവനന്തപുരം: ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ.  ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.64 ശതമാനത്തിന്‍റെ വര്‍ധനവാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പ്പന 32,81,089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്‍റെ വര്‍ധന.തൈര് വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 വരെ മില്‍മ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പ്പന. 4.86 ശതമാനം വര്‍ധന.


Also Read: Vaccination:സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ്,മൂന്നാം തരംഗ ഭീക്ഷണിക്കെതിരെ മുന്നൊരുക്കങ്ങൾ


സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425 മെട്രിക് ടണ്‍ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് സാധിച്ചു.ഇതിനു പുറമേ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്സ്, പേട, ഫ്ളേവേഡ് മില്‍ക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ മില്‍മയ്ക്കായി.


ALSO READ: Kerala Covid Lockdown update: അധികനിയന്ത്രണമില്ല, ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി


കോവിഡ് 19 മൂലമുണ്ടായ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഇത്രയും വലിയ അളവില്‍ ഉത്പന്നങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ മില്‍മയ്ക്കും മേഖല യൂണിയനുകള്‍ക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സാധാരണക്കാരന് താങ്ങാവുന്ന വിലയും കൊണ്ട് ദശലക്ഷക്കണക്കിന് കുടുംബങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ മില്‍മയ്ക്കാകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.