Kerala Covid Lockdown update: അധികനിയന്ത്രണമില്ല, ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

  സംസ്ഥാനത്ത് കോവിഡ്   വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലും  നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍.  നിലവില്‍ രാജ്യത്താകമാനമുള്ള കോവിഡ്  കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 07:02 PM IST
  • സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍.
  • സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല എന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായിരിയ്ക്കുന്നത്.
Kerala Covid Lockdown update: അധികനിയന്ത്രണമില്ല,  ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ്   വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലും  നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍.  നിലവില്‍ രാജ്യത്താകമാനമുള്ള കോവിഡ്  കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ  (Lockdown restrictions) ഏർപ്പെടുത്തില്ല എന്നാണ് മുഖ്യമന്ത്രിയുടെ  (CM Pinanarayi Viajayan)  നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോ​ഗത്തിൽ   (Covid Review meeting) തീരുമാനമായിരിയ്ക്കുന്നത്.  നിലവിലെ  നിയന്ത്രണങ്ങൾ തുടരാനും  തീരുമാനമായി. 

യോഗത്തില്‍  സംസ്ഥാനത്ത്  നിലനിന്നിരുന്ന  വാരാന്ത്യ ലോക്ക്ഡൗണ്‍  (Weekend lockdown) സമ്പൂര്‍ണമായി ഒഴിവാക്കി. ഞായറാഴ്ച  കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം.  ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല.  ജന ജീവിതം തടസപ്പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനാകില്ല എന്ന യോഗത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങള്‍.

Also Read: Covid Vaccination booking on WhatsApp: കോവിഡ് -19 വാക്‌സിന്‍ ബുക്കിംഗ് ഇനി വാട്‌സാപ്പ് വഴിയും, നിര്‍ണ്ണായക മുന്നേറ്റമെന്ന് ആരോഗ്യമന്ത്രി

ഓണാഘോഷത്തോടനുബന്ധിച്ച് നല്‍കിയ ഇളവുകള്‍ മൂലം സംസ്ഥാനത്ത്  കോവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്  കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

അതേസമയം, സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.  അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്‍റെ ഭീഷണിയിലാണ്  കേരളം.  കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഇതിനോടകം നിർദ്ദേശിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News