തൃശൂർ: തൃശൂർ തിരുവില്വാമലയിൽ എട്ട് വയസുകാരി മരിക്കാനിടയായത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിലിട്ടിരുന്നില്ല. ഫോൺ അമിതമായി ചൂടായിരുന്നുവെന്നാണ് ഫോറൻസിക് സംഘം വ്യക്തമാക്കുന്നത്. പുതപ്പിനുള്ളിലായിരുന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊട്ടിത്തെറിച്ച ഫോണിന്റെ ബാറ്ററി വളഞ്ഞിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായി. സംഭവം നടന്ന വീട്ടിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. പ്രാഥമിക നിഗമനം പോലീസിനെ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി പൊട്ടിത്തെറിച്ച ഫോണിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു. അപകടസമയത്ത് വീട്ടിൽ മകളും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് കുട്ടിയുടെ പിതാവ് അശോക് കുമാർ പറഞ്ഞത്.


ALSO READ: Mobile exploded: വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു


തന്നെ സംഭവം വിളിച്ചറിയിച്ചത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും അശോക് കുമാർ ആവശ്യപ്പെട്ടിരുന്നു. അപകട സമയത്ത് കുട്ടി പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നുവെന്നാണ് മുത്തശ്ശി പോലീസിനോട് പറഞ്ഞത്. താൻ ഗുളികയെടുക്കാൻ പുറത്തുപോയി. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് തിരിച്ച് വന്നത്. ഈ സമയത്ത് കുഞ്ഞ് ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു. വീട്ടിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികളും പറഞ്ഞു.


തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ്  സംഭവം. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ സൗമ്യയാണ് അമ്മ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.