തൃശൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അര മണിക്കൂറോളം ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം ക്ഷേത്ര ദർശനത്തിന് മാത്രമായാണ് കേരളത്തിലെത്തിയത്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം ഒരു കോടി 51 ലക്ഷം രൂപ കാണിക്കയായി നൽകി. ഒരു കോടി 51 ലക്ഷം രൂപയുടെ ചെക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് കൈമാറി. ഭക്തൻ വ്യക്തിഗതമായി നൽകുന്ന ഉയർന്ന കാണിക്ക സമർപ്പണമാണ് ഇതെന്നും അന്നദാനത്തിന് ഈ തുക ചെലവഴിക്കാനാണ് മുകേഷ് അംബാനി നിർദേശിച്ചതെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുവായൂർ ദേവസ്വത്തിന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നതിനയുള്ള  സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.​ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ​ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനോടാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർത്ഥിച്ച് ദേവസ്വം ചെയർമാൻ  നേരത്തെ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. നിവേദനത്തിലെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. ദേവസ്വത്തിന്റെ അന്നദാന ഫണ്ടിലേക്ക് ഒരുകോടി അമ്പത്തിയൊന്ന് ലക്ഷത്തിന്റെ ചെക്ക് ദേവസ്വത്തിന് മുകേഷ് അംബാനി കൈമാറി.


ALSO READ: Mukesh Ambani: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി; ഒന്നരക്കോടി രൂപ സംഭാവന നൽകി


ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഇളയ മകൻ ആനന്ദിൻ്റെ പ്രതിശ്രുത വധു രാധികാ മെർച്ചൻ്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനി ക്ഷേത്രത്തിലെത്തിയത്. തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അദ്ദേഹത്ത പൊന്നാടയണിയിച്ചു. ദേവസ്വത്തിന്റെ  ഉപഹാരവും സമ്മാനിച്ചു. തുടർന്ന് ക്ഷേത്രത്തിലെത്തി. നമസ്കാര മണ്ഡപത്തിന് സമീപത്തെ വിളക്കിൽ പ്രാർത്ഥനാപൂർവ്വം നെയ്യ് സമർപ്പിച്ചു.  തുടർന്ന്  മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പൻ്റെ പ്രസാദകിറ്റും ദേവസ്വം അധികൃതർ കൈമാറി. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്.


തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ​ഗുരുവായൂരിലെത്തിയത്. തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും മുകേഷ് അംബാനി സംഭാവന ചെയ്തു. ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം തേടിയെന്നും അംബാനി മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രം വർഷം തോറും കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. എൻകോർ ഹെൽത്ത്കെയർ സിഇഒ വീരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥരും മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തി. ക്ഷേത്ര ദർശനത്തിന് ശേഷമാണ് അദ്ദേഹം സംഭാവന കൈമാറിയത്. ദേവസ്വം അഡീഷണൽ എക്സിക്യൂട്ടിവ് ഓഫീസർക്കാണ് സംഭാവനയുടെ ചെക്ക് കൈമാറിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.