Mukesh Ambani: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി; ഒന്നരക്കോടി രൂപ സംഭാവന നൽകി

Mukesh Ambani: വെള്ളിയാഴ്ചയാണ് അദ്ദേഹം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 01:35 PM IST
  • തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും മുകേഷ് അംബാനി സംഭാവന ചെയ്തു
  • ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം തേടിയെന്നും അംബാനി മാധ്യമങ്ങളോട് പറഞ്ഞു
Mukesh Ambani: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി; ഒന്നരക്കോടി രൂപ സംഭാവന നൽകി

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും മുകേഷ് അംബാനി സംഭാവന ചെയ്തു. ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം തേടിയെന്നും അംബാനി മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രം വർഷം തോറും കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

വെള്ളിയാഴ്ചയാണ് അദ്ദേഹം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. എൻകോർ ഹെൽത്ത്കെയർ സിഇഒ വീരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥരും മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തി. ക്ഷേത്ര ദർശനത്തിന് ശേഷമാണ് അദ്ദേഹം സംഭാവന കൈമാറിയത്. ദേവസ്വം അഡീഷണൽ എക്സിക്യൂട്ടിവ് ഓഫീസർക്കാണ് സംഭാവനയുടെ ചെക്ക് കൈമാറിയത്.

നയൻതാരയും വിഘ്നേഷ് ശിവനും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി

നയൻതാര വിഘ്നേഷ് ശിവൻ വിവാഹ വിശേഷങ്ങൾ ഇതുവരെ തീർന്നിട്ടില്ല. വിവാഹ ചിത്രങ്ങൾ തുടങ്ങി നയൻതാരയുടെ കല്യാണ വേഷവുമൊക്കെ ഇപ്പോഴും ട്രെൻഡിങ് ആയി നിൽക്കുകയാണ്. കല്യാണ ശേഷം ഇരുവരും ഒന്നിച്ച് തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതാണ് പുതിയ വിശേഷം. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നയൻസും വിക്കിയും തിരുപ്പതിയിൽ ദർശനം നടത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. ദർശനം നടത്തി വിഘ്നേഷിന്റെ കയ്യും പിടിച്ച് നയൻതാര ഇറങ്ങി വരുന്നത് വീഡിയോയിൽ കാണാം. 

തിരുപ്പതിയിൽ വച്ച് വിവാഹം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുനന്ത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 150 അതിഥികളെ പങ്കെടുപ്പിക്കാൻ സാധിക്കില്ല എന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണ് വിവാഹ വേദിയിൽ മാറ്റം വന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ജൂൺ ഒമ്പതിന് വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. രജനികാന്ത്, ഷാരൂഖ് ഖാൻ, വിജയ്, കാർത്തി, വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ദിലീപും വിവാഹത്തിനെത്തിയിരുന്നു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും ആശംസകൾ നേർന്നു. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News