രമ്യാഹരിദാസും,വി.ടി ബൽറാമും ലോക്ക് ഡൗൺ ലംഘിച്ച് ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ചതായി പരാതി
നേതാക്കൾ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
പാലക്കാട്: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് കോൺഗ്രസ്സ് നേതാക്കൾ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ചതായി പരാതി. മുൻ എം.എൽ.എ വി.ടി ബൽറാം, രമ്യാഹരിദാസ് എം.പി,റിയാസ് മുക്കോളി, തുടങ്ങിയവരാണ് പാലക്കാട് നഗരത്തിലെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ചാതായി ആരോണം.
നേതാക്കൾ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഒാൺലൈൻ ഫുഡ് ഡെലിവറി ബോയി ആണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇയാളെ ആക്രമിക്കാനായി ഒരാൾ വരുന്നതും ദൃശ്യങ്ങളിലുണ്ട്.
ALSO READ: Karuvannur bank loan scam: ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തി
അതേസമയം ഭക്ഷണം പാഴ്സൽ വാങ്ങിക്കാൻ വന്നതാണെന്നും ഇരുന്ന കഴിച്ചിട്ടില്ലെന്നും നേതാക്കൾ അറിയിച്ചു. ടി.പി.ആർ പത്തിന് മുകളിലുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. ജില്ലയിൽ ഹോട്ടലുകളിൽ പാഴ്സൽ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ALSO READ: Karuvannur bank loan scam: അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്; അടിയന്തര യോഗം വിളിച്ച് സിപിഎം
അതേസമയം ഞങ്ങൾ ഭക്ഷണം കഴിക്കാനല്ല സംസാരിക്കുകയാണ് എന്ന് വീഡിയോയിൽ ചിലർ പറയുന്നുണ്ട്. ഡൈനിങ്ങ് അനുവദിച്ചിട്ടില്ലാല്ലോ എന്നും ഡെലിവറി ബോയ് ചോദിക്കുന്നുണ്ട്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തതോടെ പുതിയ വിവാദത്തിനാണ് വഴിയൊരുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.