തിരുവനന്തപുരം:  കവയിത്രി സുഗതകുമാരി അന്തരിച്ചു.  കോവിഡ് ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സുഗതകുമാരി അന്തരിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 10:52 നായിരുന്നു അന്ത്യം.  സംസ്ക്കാരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.  കൊറോണ ബാധയെ തുടർന്ന് ഹൃദയത്തിന്റെയും വൃക്കയുടേയും പ്രവർത്തനങ്ങൾ നിലച്ചിരുന്നു.  


കേരളത്തിന്റെ നിരവധി പ്രശ്‌നങ്ങളില്‍ ശ്രദ്ധാലുവായ പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകയും കൂടിയായിരുന്നു സുഗതകുമാരി (Sugatha Kumari). മാത്രമല്ല പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറികൂടിയായിരുന്നു ടീച്ചർ. 


Also Read: Sister Abhaya Case: ശിക്ഷാവിധി ഇന്ന്, കുറ്റക്കാർക്ക് ജീവപര്യന്തം വരെ ലഭിച്ചേക്കാം 


1934 ജനുവരി 22 ന് പത്തനംതിട്ട ജില്ലയിലെ (Pathanamthitta) ആറന്മുള വാഴുവേലില്‍ തറവാട്ടിലായിരുന്നു സുഗതകുമാരി ജനിച്ചത്. പ്രശസ്ത സംസ്കൃത പണ്ഡിതയായ വി. കെ. കാർത്ത്യായനി ടീച്ചറായിരുന്നു അമ്മ.  അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് ടീച്ചറിന്റെ സംഭാവന വളരെ വലുതാണ്.  


ഇതിനെല്ലാത്തിനും പുറമെ സ്ത്രീകളുടേയും കുട്ടികളുടേയും  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി നല്ലൊരു പങ്കാണ് വഹിച്ചത്.  സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് (Ezhuthachan Award) അര്‍ഹയായിട്ടുണ്ട്. കൂടാതെ പദ്മശ്രീ, കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,  സരസ്വതി സമ്മാൻ, ബാല സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ നൽകി സാഹിത്യലോകം കവയിത്രിയെ ആദരിച്ചിട്ടുണ്ട്.  


സുഗതകുമാരി ടീച്ചറിന്റെ (Sugatha Kumari) അന്ത്യം കേരളത്തിന് ഒരു തീരാ നഷ്ടമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.  മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി ഇനി ഓർമ്മകളിൽ മാത്രം. 


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy