കൂട്ടുകാരന്റെ വൃക്ക മാറ്റിവയ്ക്കാൻ മന്തി ചലഞ്ചുമായി വിദ്യാർത്ഥികൾ രംഗത്ത്.  അഷ്റഫിന്റെ മകൻ മുഹമ്മദ് അനീസിന്റെ വൃക്കമാറ്റി വിക്കുന്നതിന് പണം കണ്ടെത്താൻ വേണ്ടിയാണ് എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മന്തി ചാലഞ്ചുമായി രംഗത്തെത്തിയത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് സ്നേഹച്ചെമ്പ് എന്നാണ് പേരിട്ടിരിക്കുന്നത്.  പദ്ധതി പ്രകാരം ഭക്ഷണം ആവശ്യമുള്ളവർ ഇവിടെ വിളിച്ച് ബുക്ക് ചെയ്താൽ മന്തി വീട്ടിൽ എത്തിച്ചു കൊടുക്കും.  കൊറോണയും കൂടാതെ സാമ്പത്തിക പ്രതിസന്ധി കൂടി നിലനിൽക്കുന്ന ഈ കാലത്ത് പണപ്പിരിവ് നടത്താനുള്ള പ്രയാസമാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ ഇവർക്ക് പ്രേരണയായത്.  ഇതിനായി സോഷ്യൽ മീഡിയ വഴിയും പ്രചാരം നൽകിയിരുന്നു.  


Also read: ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞുകൊണ്ട്: മേനക 


കാര്യം അറിഞ്ഞതോടെ  ഭക്ഷണത്തിനുള്ള പലവ്യഞ്ജനങ്ങളും മറ്റു സാധനങ്ങളും പലരും  വാഗ്ദാനം ചെയ്തിട്ടുണ്ട്.  മാത്രമല്ല 200 ഓർഡർ പ്രതീക്ഷിച്ച് തുടങ്ങിയപ്പോൾ 500 ൽ ഏറെ ഓർഡറുകളാണ് ലഭിക്കുന്നത്.  അതിനിടയിലാണ് ഭക്ഷണം പാകം ചെയ്യാൻ പുന്നക്കാട്  ചുങ്കം കല്ലായി  റസാഖ് മുന്നോട്ടുവന്നത്.  ഒരു ദിവസം മാത്രം വിതരണം ചെയ്യാൻ തുടങ്ങിയ സ്ഥാനത്ത് 500 ൽ പല ദിവസങ്ങളിലായാണ് ഇപ്പോൾ ഭക്ഷണം വിതരണം ചെയ്യുന്നത്.  


സ്നേഹച്ചെമ്പ് എന്ന ഈ പദ്ധതിയിലൂടെ 2 ലക്ഷം രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രസിഡന്റ് ടി. ആദിൽ ജഹാൻ പറയുന്നത്.  നേരത്തെ അനീസിന്റെ ഒരു വൃക്ക മാറ്റിയിട്ടുണ്ടെങ്കിലും രണ്ടു മാസം മുൻപ് രണ്ടാമത്തെ വൃക്കയും തകരാറിലാകുകയായിരുന്നു. പണം സമാഹരിക്കാൻ പഞ്ചായത്തംഗം കുര്യച്ചൻ ചെയർമാനായും മഠത്തിൽ അംജദ് കൺവീനറായും ഒരു കമ്മിറ്റി രൂപീകരിക്കുകയും ഫെഡറൽ ബാങ്ക് കരുവാരകുണ്ട് ശാഖയിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്.  A/C No: 16300100114624, IFS code-FDRL 0001630 എന്നാണ്.