ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞുകൊണ്ട്: മേനക

1991 ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് വിഷ്ണുലോകം.  മോഹൻലാൽ നായകനായെത്തിയ ആ സിനിമ ആ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു  

Last Updated : Aug 29, 2020, 03:37 PM IST
    • 1991 ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് വിഷ്ണുലോകം. മോഹൻലാൽ നായകനയെത്തിയ ആ സിനിമ ആ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു.
    • ടിഎ റസാഖ് രചന നിർവഹിച്ച ചിത്രത്തിൽ ഉർവശിയും ശാന്തികൃഷ്ണയും അഭിനയിച്ചിരുന്നു.
ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞുകൊണ്ട്: മേനക

മലയാളത്തിലെ സൂപ്പർ നായികമാരിൽ ഒരാളായിരുന്നു മേനക എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല അല്ലേ.  വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്നും വിട്ടുനിന്നത്.  നിർമ്മാതാവായ സുരേഷ് കുമാറിനെയാണ് വിവാഹം കഴിച്ചത്.  മാത്രമല്ല യുവതാരം കീർത്തി സുരേഷിന്റെ അമ്മകൂടിയാണ്.  

മേനക അഭിനയിച്ചിരുന്ന കാലഘട്ടത്തിൽ നായികയ്ക്ക് നല്ല പ്രാധാന്യമുള്ള സമയമായിരുന്നു.  അതിലുപരി നല്ല കഥാപാത്രങ്ങളായിരുന്നു മെനകയെ തേടിയെത്തിയിരുന്നതും.  അതുകൊണ്ടുതന്നെ നായകന്റെ പിന്നിൽ നിൽക്കുന്ന വേഷങ്ങളല്ല മറിച്ച് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് മേനക കൈകാര്യം ചെയ്തിരുന്നത്.  

Also read: പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു 

എന്നാൽ അതേ മേനകതന്നെ തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചെയ്യാൻ പറ്റാത്ത തന്റെ സിനിമാ ജീവിതത്തിലെ വൻ നഷ്ടമായ ഒരു കഥാപാത്രത്തെ പറ്റി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.  അത് വിഷ്ണുലോകം എന്ന സിനിമയിലെ നായികാ കഥപാത്രത്തെക്കുറിച്ചാണ്.  ആ കഥാപാത്രം താൻ ശാന്തി കൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞു കൊണ്ടാണെന്ന് മേനക പറഞ്ഞു. 

    

1991 ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് വിഷ്ണുലോകം.  മോഹൻലാൽ നായകനായെത്തിയ ആ സിനിമ ആ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു.  ടിഎ റസാഖ് രചന നിർവഹിച്ച ചിത്രത്തിൽ ഉർവശിയും ശാന്തികൃഷ്ണയും അഭിനയിച്ചിരുന്നു.  ശാന്തി കൃഷ്ണയായിരുന്നു നായിക.  മേനകയുടെ ഭർത്താവ് സുരേഷ് കുമാർ ആയിരുന്നു സിനിമ നിർമ്മിച്ചത്.

Also read: Photo Gallery: കാണാം Parvathi nair's കിടിലം ഫോട്ടോസ്... 

ആ സിനിമയുമായി ബന്ധപ്പെട്ടു ആർക്കും അറിയാത്ത ഒരു രഹസ്യമാണ് മേനക ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.  ശരിക്കും ആ സിനിമയായി നായികയായിട്ട് അഭിനയിക്കാനിരുന്നത് താൻ ആണെന്നും പക്ഷേ മൂത്ത മകൾ കുഞ്ഞായിരുന്നത് കൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ കാരണം തനിക്കതിന് കഴിഞ്ഞില്ല.  താൻ കരഞ്ഞുകൊണ്ടാണ് ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തതെന്നും ഒരു അഭിമുഖത്തിൽ മേനക വെളിപ്പെടുത്തുകയായിരുന്നു.  

Trending News