News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Tractor Rally: നിശ്ചിയിച്ച സമയത്തിന് മുമ്പെ Tractor Rally ആരംഭിച്ചു, കർഷകർ Delhi Police ന്റെ ബാരിക്കേഡുകൾ ഭേദിച്ചു
സംയുക്ത കിസാൻ മോർച്ച ഇന്ന് ആഹ്വാനം ചെയ്ത Tractor Rally ആരംഭിച്ചു. നിശ്ചിയിച്ചിരുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുമ്പെ തന്നെ കർഷകർ റാലി ആരംഭിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ മുന്നോട്ട് കൊണ്ടുവന്ന കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് Republic Day ൽ രാജ്യതലസ്ഥാനത്ത് ട്രാക്ടർ റാലി സംഘടിപ്പിച്ച പ്രതിഷേധിക്കുന്നത്.
Republic Day 2021: പ്രതിസന്ധികൾക്കിടയിൽ ഒരുപാട് മാറ്റങ്ങളോടെ രാജ്യം ഇന്ന് 72-ാം Republic Day ആഘോഷിക്കുന്നു
രാജ്യം ഇന്ന് 72-ാം Republic Day ആഘോഷിക്കുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആദ്യമായിട്ടാണ് രാജ്യത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. COVID സാഹചര്യത്തിൽ നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. പരേഡിന്റെ ദൈർഘ്യം കുറച്ചും വിദേശത്ത് നിന്നുള്ള മുഖ്യ അതിഥിയെ ഒഴിവാക്കിയും പൊതു ജന പങ്കാളിത്തം വളരെ കുറച്ചിട്ടാണ് ഇത്തവണ രാജ്പഥിൽ ഇന്ത്യ റിപ്പബ്ലിക്ക് ദിനം കൊണ്ടാടുന്നത്.
Athira Suicide Case: ദുരൂഹ സാഹചര്യത്തിൽ മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയിൽ
തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. ആതിരയുടെ ഭര്‍തൃമാതാവായ ശ്യാമളയെ വീടിനോട് ചേർന്ന പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Petrol Diesel Price: ഡീസലിന് പിന്നാലെ പെട്രോളും സർവകാല റെക്കോർഡ് വിലയിൽ
സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും കുതിക്കുന്നു. വില വർധനവ് ഇപ്പോൾ സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് 35 പൈസയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 86 രൂപ 32 പൈസയായിട്ടുണ്ട്.
Janet Yellen United States ലെ ആദ്യ വനിത ട്രഷറി മേധാവി
ജാനറ്റ് യെല്ലനെ യുഎസിലെ ആദ്യ വനിതാ ട്രഷറി മേധവിയായി സെനറ്റ് തെരഞ്ഞെടുത്തു. യുഎസിലെ 78-ാമത് ട്രഷറി സെക്രട്ടറിയാണ് യെല്ലൻ. ചൊവ്വാഴ്ചയാണ് സെനറ്റ് വിവരം സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്. ഫെഡറൽ റിസർവിന്റെയും ആദ്യ വനിത മേധാവി യെല്ലനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...