Republic Day 2021: എൻ.സി.സിയുടെ ബെസ്റ്റ് കേഡറ്റ് പുരസ്കാരം മലയാളി കേഡറ്റുകൾക്ക്
കേരളത്തിൽ നിന്നുള്ള 26 കേഡറ്റുകളാണ് ഇത്തവണ റിപ്പബ്ലിക്ക്ദിന(Republic Day) പരേഡിൽ പങ്കെടുക്കുന്നത്
ന്യൂഡൽഹി: റിപ്ലബ്ലിക്ക്ദിന പരേഡിൽ എൻ.സി.സിയുടെ ബെസ്റ്റ് കേഡറ്റ് പുരസ്കാരം മലയാളി കേഡറ്റുകൾക്ക്. ഏറണാകുളം തേവര സേക്രട്ട് ഹേർട്ട് കോളേജിലെ അനിരുദ്ധ് എസ്.ഭാസ്കരനാണ്. പുരസ്കാരം നേടിയത്. എറണാകുളം ആസ്ഥാനമായുള്ള 5(K) Naval Ncc ബറ്റാലിയനിലെ സീനിയർ ഡിവിഷൻ കേഡറ്റാണ് അനിരുദ്ധ്. എസ്.എച്ച് കോളേജിലെ രണ്ടാം വർഷം ഇക്കണോമിക്സ് വിദ്യാർഥിയാണ് അനിരുദ്ധ്. തേവര കോളേജിലെ മുഹമ്മദ് ഷാഫിക്കും ബെസ്റ്റ് കേഡറ്റ് പുരസ്കാരത്തിന് അർഹനായി എൻ.സി.സി എയർ വിങ്ങ് കേഡറ്റാണ് ഷാഫി. കോളേജിലെ ബി.എസ്.സി സുവോളജി വിദ്യാർഥിയാണ്.
കേരളത്തിൽ നിന്നുള്ള 26 കേഡറ്റുകളാണ് ഇത്തവണ റിപ്പബ്ലിക്ക്ദിന(Republic Day) പരേഡിൽ പങ്കെടുക്കുന്നത്.1000 കേഡറ്റുകളാണ് എൻ.സി.സിയുടെ റിപ്പബ്ലിക്ക് ദിന പരേഡിൽ ആകെ പങ്കെടുക്കുന്നത്. ഇതിൽ 380 വനിതാ കേഡറ്റുകളും അടങ്ങുന്നു. ഇതിൽ തന്നെ രണ്ട് കണ്ടിജൻ്റുകളാണ് രാജ്പഥിൽ നടക്കുന്ന പരേഡിൽ അണിനിരന്നത്.
കൂടാതെ പ്രൈം മിനിസ്റ്റേഴ്സ് റാലി,കൾച്ചറൽ പ്രോഗ്രാം എന്നിങ്ങനെ മറ്റ് വിഭാഗങ്ങളും പരേഡിൽ അണി നിരന്നു.ഞായറാഴ്ച നേരത്തെ എൻ.സി.സി,എൻ.എസ്.എസ് കേഡറ്റുകളുടെ സാസ്കാരിക പരിപാടിയിൽ പ്രധാനമന്ത്രി,നരേന്ദ്ര മോദിയും(Narendra Modi) പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തിരുന്നു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ എൻ.സി.സി കേഡറ്റുകൾ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...