Shirur landslide: ഷിരൂരിൽ പേമാരി, ഗംഗാവലിയിൽ കുത്തൊഴുക്ക്; അർജുനോട് കനിയാതെ കാലാവസ്ഥ
Rescue operations for Arjun on day 9: കാലാവസ്ഥ അനുകൂലമായാൽ രാത്രി വൈകിയും തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു.
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെയും ലോറിയെയും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പ്രതികൂല കാലാവസ്ഥ. ശക്തമായ മഴയും ഗംഗാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതും കാരണം ഇന്നത്തെ തിരച്ചില്‍ ഏറെക്കുറേ അവസാനിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരികയായിരുന്നു.
അതേസമയം, ഇന്നത്തെ തിരച്ചിൽ പൂർണമായി നിർത്തിയെന്നും പറയാൻ കഴിയാത്ത സാഹചര്യമാണ് ഷിരൂരിൽ നിലനിൽക്കുന്നത്. ദൗത്യം രാത്രിയിലും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. രാത്രി പ്രതികൂല കാലാവസ്ഥ ഉണ്ടായാൽ ഇന്നത്തെ തിരച്ചിൽ പൂർണമായി നിർത്തും. നാളെ രാവിലെ മുതൽ തിരച്ചിൽ പൂർവാധികം ഊർജിത ശ്രമത്തിൽ നടക്കും. നാളെയോടെ രക്ഷാദൗത്യത്തിൽ ഫലം കാണുമെന്നാണ് പ്രതീക്ഷ. മറ്റ് ലോറികൾ സ്ഥലത്തില്ലെന്നും അർജുന്റെ ലോറി മാത്രമാണുള്ളതെന്നും വ്യക്തമാക്കിയ എംഎൽഎ മാധ്യമങ്ങൾ മാറി നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ALSO READ: ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി; ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് ഉടൻ കരയ്ക്കെത്തിക്കും
അതേസമയം, നീണ്ട 9 ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഇന്ന് അർജുന്റെ ലോറി കണ്ടെത്തിയത്. കരയ്ക്കും മൺകൂനയ്ക്കും ഇടയിലാണ് ലോറിയുള്ളത്. തീരത്ത് നിന്ന് 20 മീറ്റർ അകലെയാണ് ലോറി സ്പോട്ട് ചെയ്തിട്ടുള്ളത്. ലോറി പുറത്ത് എത്തിക്കാൻ ഊർജിത ശ്രമം നടക്കുന്നതിനിടെ ശക്തമായ മഴ പെയ്യുകയായിരുന്നു. ഉച്ചയോടെയാണ് പുഴയിൽ ഒരു ശക്തമായ സിഗ്നൽ ലഭിച്ചത്. തീരത്തോട് ചേര്‍ന്ന് പുഴയിലായിരുന്നു സിഗ്നല്‍. നേവിയുടെ റാഫ്ടിംഗ് ടീമിനാണ് സിഗ്നല്‍ ലഭിച്ചത്. എക്‌സ്‌കവേറ്ററിന് ബെഡ് ഒരുക്കി വെള്ളത്തിലിറക്കാനുള്ള ശ്രമങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനിടെ ശക്തമായ മഴയും കൊടുങ്കാറ്റും എത്തി. തുടർന്ന് നേവിയ്ക്കും സ്കൂബ ടീമിനും പുഴയിലേയ്ക്ക് ഇറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ ആദ്യം നേവി സംഘവും പിന്നാലെ എൻഡിആർഎഫ് സംഘവും കരയിലേയ്ക്ക് മടങ്ങി.
ദുരന്ത സമയത്ത് റോഡരികിലുണ്ടായിരുന്ന കടയുടെ പിൻഭാഗത്തായാണ് ലോറി കിടക്കുന്നത്. ഉച്ചയോടെ പുഴയുടെ തീരത്ത് നടത്തിയ പരിശോധനയിൽ ഒരു കയർ കണ്ടെത്തിയിരുന്നു. ഇത് ലോറിയിൽ തടി കെട്ടിവെച്ചിരുന്ന കയറാണെന്ന സൂചനകൾ പുറത്തുവരികയും ചെയ്തു. ഇതിന് പിന്നാലെ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ പുഴയിൽ ഒരു ട്രക്ക് കണ്ടെത്തി എന്ന വിവരം സ്ഥിരീകരിച്ചു കൊണ്ട് എക്സിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും പിന്നാലെ ജില്ലാ പോലീസ് മേധാവി ഇത് അർജുൻറെ ട്രക്ക് തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.