പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ; സംസ്ഥാനത്തെ 19 എസ്പിമാര്‍ക്ക് സ്ഥലം മാറ്റം
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി.സംസ്ഥാനത്തെ 19 എസ്പിമാര്‍ക്ക് സ്ഥലം മാറ്റം നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. പി പ്രകാശ് പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലാകും. പുറ്റിങ്ങല്‍ അപകടസമയത്ത് കൊല്ലം എസ്പിയായിരുന്നു പി പ്രകാശ്.രാഹുല്‍ ആര്‍ നായരെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ആരോപണ വിധേയനായ ജോക്കബ്് ജോബിന് ക്രൈം ബ്രാഞ്ചില്‍ നിയമനം. ചന്ദ്രബോസ് കേസില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച എസ്പിയാണ് ചന്ദ്രബോസ്.
ഗോപകുമാര്‍ (സ്‌പെഷ്യന്‍ ബ്രഞ്ച് എസ്പി തിരുവനന്തപുരം), സോമശേഖരന്‍ (എസ്പി സ്‌പെഷ്യല്‍ സെല്‍ ഹെഡക്വാര്‍ട്ടേഴ്‌സ്), കെ.ജി.സൈമണ്‍ (ക്രൈംബ്രാഞ്ച് എസ്പി കോട്ടയം), ജേക്കബ് ജോബ് (ക്രൈംബ്രാഞ്ച് എസ്പി), വി.ഗോപാലകൃഷ്ണന്‍ എഐജി ഹെഡ്ക്വാര്‍ട്ടേഴ്‌സ്), അശോക് കുമാര്‍ (എഐജി ഹെഡ്ക്വാര്‍ട്ടേഴ്‌സ്), പി.പ്രകാശ് (പോലീസ് ട്രൈനിങ്ങ് കോളജ് പ്രിന്‍സിപ്പാള്‍), തോമസ് ജോളി (ചെറിയാന്‍ ക്രൈബ്രാഞ്ച് എസ്പി തിരുവനന്തപുരം), പി.എ. വല്‍സന്‍ (കമാന്ററ് എംഎസ്പി), കെ.വിജയന്‍ (ക്രൈംബ്രാഞ്ച് എസ്പി പാലക്കാട് ), രാഹുല്‍ ആര്‍.നായര്‍ ( എഐജി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ), രാജ്പാല്‍ മീണ (എസ്പി ആഭ്യന്തര സുരക്ഷ), മുഹമ്മദ് ബഷീര്‍ ( എസ്പി എന്‍ആര്‍ഐ സെല്‍ ), എന്‍.കെ.പുഷ്‌കരന്‍ (സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി തൃശൂര്‍), കെ.കെ.ബാലചന്ദ്രന്‍ ( ക്രൈംബ്രാഞ്ച് എസ്പി തിരുവനന്തപുരം), ജയനാഥ് ( എസ്പി കമ്പ്യൂട്ടര്‍ സെല്‍ ), കെ.വി.ജോസഫ് (അസിസ്റ്റന്റ് ഡയറക്‌റര്‍ കെഇപിഎ), കാളീരാജ് മഹേഷ് കുമാര്‍ ( എസ്പി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ), നാരായണന്‍ ( വിജിലന്‍സ് എസിപി സെന്‍ട്രല്‍ എറണാകുളം).
പിണറായി വിജയന് മന്ത്രിസഭ അധികാരത്തില് വന്നതിനു ശേഷം പൊലീസ് തലപ്പത്തും വന് അഴിച്ചുപണിയായിരുന്നു നടത്തിയത്. ജയില്‍ മേധാവിയായിരുന്ന ഡിജിപി ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിക്കുകയും ഐജി ആര്‍ ശ്രീലേഖ ഇന്റലിജന്‍സ് മേധാവിയായു സുദേഷ് കുമാര്‍ ഉത്തരമേഖല ഡിജിപിയായും കെ പത്മകുമാറിനെ കെഎസ്ഇബി വിജിലന്‍സ് ഓഫീസറായും നിയമിച്ചതിനു പിന്നാലെയാണ് എസ്പിമാരുടെ സ്ഥലം മാറ്റം.പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റിരുന്നു. ഡിജിപി സ്ഥാനത്തു നിന്നും ടിപി സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.