Menstrual Leave: ആര്‍ത്തവകാലത്ത് വിശ്രമം എന്നത് സ്ത്രീകള്‍ ഏറെക്കലമായി ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ ഒന്നാണ്. എന്നാല്‍ ചരിത്രം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം  കുസാറ്റ് വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്നതായി പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോട സംസ്ഥാനത്ത് വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്ന ആദ്യ സർവകലാശാലയായി മാറി കുസാറ്റ്. തീരുമാനം അനുസരിച്ച് സെമസ്റ്റര്‍ തോറും പെണ്‍കുട്ടികള്‍ക്ക് 2% അധിക അവധി നല്‍കും. സാധാരണ സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതണമെങ്കിൽ 75% ഹാജർ ആവശ്യമാണ്. എന്നാൽ കുസാറ്റിലെ വിദ്യാർത്ഥികൾക്ക് ഇനി 73% ഹാജർ മതി. 


Also Read:  Bank Strike 2023: ജനുവരി 30-31 തിയതികളില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകള്‍ 


കോളേജ് ചെയർപേഴ്സണും, ജനറൽ സെക്രട്ടറിയുമായ പെൺകുട്ടികളാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് കോളജ് അധികൃതരെ എത്തിച്ചത്. ഈ സെമസ്റ്റർ മുതലാണ് കുസാറ്റിൽ ആർത്തവ അവധി നടപ്പിലാക്കുന്നത്. കൊച്ചിയിലെ കുസാറ്റ് ക്യാമ്പസിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും വിദ്യാർത്ഥികൾക്ക് അവധി കിട്ടും.


Also Read:  Menstrual Leave: കേരളത്തിൽ ഇതാദ്യം; വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച് കുസാറ്റ്


അതേസമയം, കുസാറ്റ് കൈക്കൊണ്ട തീരുമാനം പല തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.  സാധാരണ മനസ്ഥിതിയില്‍ നിന്ന് ഒരു പടി കൂടി കടന്ന് ചില അവസരങ്ങളില്‍  അധികൃതര്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ ഇന്നും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. ഈ അവസരത്തില്‍, ഇ വിഷയത്തില്‍  ഡോ. ഷിംന അസീസ് നല്‍കിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്.  ആർത്തവ അവധി അസ്വസ്തരാക്കുന്നത് ആരെയാണ് എന്നാണ് ഷിംന ചോദിയ്ക്കുന്നത്
 
കുസാറ്റ് സര്‍വ്വകലാശാലയിൽ ആർത്തവ അവധി നൽകിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. കേരളം അത് ഏറ്റെടുക്കുകയും മറ്റ് സർവകലാശാലകൾ ഇത് പിന്തുടരണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.എന്നാൽ വിദ്വേഷം പരത്തുന്ന പല മോശം കമന്‍റുകളും ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒന്ന് കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ, പുരുഷന്മാര്‍ക്കും അവധി കൊടുക്കുമോ, ലിംഗസമത്വം വേണ്ടേ, ഇതിലെങ്ങനേ ന്യൂട്രാലിറ്റി നടപ്പാക്കും, തുടങ്ങി മോശം ഭാഷയിലാണ് ‘ലിബറല്‍ ഇടത്തിലെ പുരോഗമനം’ എന്ന നരേഷനൽ കമന്‍റുകൾ വരുന്നത്. 


ഫേസ്ബുക്കില്‍ വലിയ ഫോളേവേഴ്‌സുള്ള ഫാസിസ്റ്റ് വിരുദ്ധ പ്രചാരകര്‍ എന്ന് അവകാശപ്പെടുന്ന ചില പ്രൊഫൈലുകളും കുസാറ്റ് സർവകലാശാലയ്ക്കെതിരെ രംഗത്ത് എത്തി. എന്നാൽ ഇവരെ പന്തുണക്കുന്ന സ്ത്രീകള്‍ തന്നെ ഇതിനെതിരെ ശബ്ദമുയർത്തിയെന്നതാണ് ആശ്വാസം. ആര്‍ത്തവകാല ബുദ്ധിമുട്ട് നേരിട്ട് അറിയുകയോ, അറിഞ്ഞാൽ തന്നെ, കണ്ടില്ലെന്ന് നടിക്കുന്ന ഒരൂകൂട്ടം പുരുഷന്മാരും എഴുപതുകളിൽ നിന്ന് വണ്ടി കിട്ടി 2023 എത്താതെ നിൽക്കുന്ന ചില സ്ത്രീകളുമാണ് ഇതിന് പിന്നിലെന്ന് വളരെ എളുപ്പത്തിൽ മനസിലാക്കാം. ഈ സമയത്ത് പഠനത്തിനോ ജോലിക്കോ പോകുന്നത് ഇവര്‍ ഈ പറയുന്നത് പോലെ അത്ര എളുപ്പമുള്ള ജോലിയല്ല. 


പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് പുച്ഛിക്കുന്നവരോടാണ്. എല്ലാ സ്ത്രീകളുടെയും ആരോഗ്യസ്ഥിതി ഒരുപോലെയല്ല എന്ന് ഓർമിപ്പിക്കുന്നു. കുസാറ്റ് സര്‍വകലാശാലയില്‍ വിദ്യാർഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കിയ വാര്‍ത്തക്ക് താഴെയുള്ള വിദ്വേഷ കമന്‍റുകൾക്ക് ഡോ. ഷിംന അസീസിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.


‘ആര്‍ത്തവകാലം പലര്‍ക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവും ഒരു പരിധി വിട്ട് വന്ന് കയറും. ആര്‍ത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് സ്റ്റാര്‍ട്ട് ചെയ്ത് പിരീഡ്സ് തുടങ്ങി ഏതാണ്ട് രണ്ട് ദിവസമാകും വരെയൊക്കെ ഇത് തന്നെ സ്ഥിതി. വയറുവേദനയും ബ്രസ്റ്റ് വേദനയും പുറമെ. ഈ ദിവസങ്ങളില്‍ ശരീരവേദന സഹിക്കവയ്യാതെ ബെഡില്‍ കിടന്ന് ഉരുളുന്നവരെയും തല കറങ്ങി വീഴുന്നവരെയും ഛര്‍ദ്ദിയും വയറിളക്കവും പ്രശ്നം സൃഷ്ടിക്കുന്നവരെയുമൊക്കെ അറിയാം. വല്ലാത്ത സഹനമാണ് കുറച്ച് ദിവസത്തേക്കെങ്കിലും ഇവര്‍ക്കുണ്ടാവുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് വരുന്ന ക്ഷീണവും പുകിലും വേറെയും.
ആ ദിവസങ്ങളില്‍ പഠനത്തിനും ജോലിക്കുമൊക്കെ പോകേണ്ടി വരുന്നത് വല്ലാത്തൊരു കടമ്പയാണ്. ഒരേയിരിപ്പും വാഷ്റൂമില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതും മുതല്‍ ഭക്ഷണവിരക്തിയും ആരോടും മിണ്ടാന്‍ തോന്നാത്തതും വേദനകളും വിഷമവുമെല്ലാം ഒരു ചിരിയിലൊതുക്കേണ്ടി വരും. ചില്ലറ നയിപ്പല്ല സംഗതി,’തന്‍റെ  ഫെയ്സ്ബുക്കിലൂടെയായിരുന്നു ഷിംനയുടെ  പ്രതികരണം.


വെറും കാട്ടിക്കൂട്ടലുകളായി ചുറ്റുമുള്ളവര്‍ക്ക് തോന്നുമെങ്കിലും മാനസിക സംഘര്‍ഷത്തിന്‍റെയും ശാരീരിക ബുദ്ധിമുട്ടുകളുടെയും കാലമാണ് ആർത്തവം. പൊതുവേ പാട്രിയാര്‍ക്കിയല്‍ സമൂഹം കരുതുന്നത് സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ ഓവര്‍റേറ്റഡാണെന്നാണ്. അതില്‍ തന്നെ ആര്‍ത്തവം വെറും പൊയ്ദിനങ്ങളാണെന്നാണ് ഇവരുടെ പക്ഷം. കഴുകിക്കളയൽ മാത്രമല്ല ആർത്തവമെന്ന് ഇനി എപ്പോഴാണ് ഇവര്‍ മനസിലാക്കുക? ഷിംന ചോദിയ്ക്കുന്നു.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.