Train Service Updates: ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
Restrictions On Train Services: ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രം കടത്തിവിടുന്നതിനാൽ ഇന്ന് തീവണ്ടി ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്
ചാലക്കുടി: സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയയന്ത്രണം ഏർപ്പെടുത്തിയതിനെ തടുർന്ന് കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കി. അറ്റകുറ്റപ്പണിയെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്.
Also Read: മാമുക്കോയയ്ക്ക് കലാകേരളം ഇന്ന് വിടചൊല്ലും; സംസ്ക്കാരം രാവിലെ 10 മണിക്ക്
എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ ഇന്ന് രാവിലെ ആറു മുതൽ രാത്രി 10 വരെയായിരിക്കും നടക്കുക. ആറു ഗർഡറുകളാണ് മാറ്റുന്നത്. ഇതുകാരണം ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രം കടത്തിവിടുന്നതിനാൽ ഇന്ന് തീവണ്ടി ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ 5 രാശിക്കാരുടെ ജീവിതത്തിൽ നൽകും വൻ ഭാഗ്യം, സമ്പത്ത് കുമിയും!
ഇതിന്റെ അടിസ്ഥാനത്തിൽ ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും തടസ്സപ്പെടും. അതുപോലെ പണികൾ നടക്കുന്ന ഭാഗത്ത് ട്രെയിനുകളുടെ വേഗം കുറയ്ക്കുകയും ചെയ്യും. ഗർഡറുകൾ മാറ്റുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ബുധനാഴ്ച നടത്തിയിരുന്നു. ഗർഡറുകൾ മാറ്റുന്ന ലൈനിൽ റെയിൽപ്പാളം അഴിച്ചു നീക്കുന്ന ജോലികളാണ് ഇന്നലെ പ്രധാനമായും നടന്നത്. അമ്പതിലധികം ജോലിക്കാരുണ്ട്. ഗർഡറുകൾ പുഴയുടെ ഇരു കരകളിലുമായി നേരത്തേതന്നെ എത്തിച്ചിട്ടുണ്ട്. അതുപോലെ ഷൊർണൂർ-എറണാകുളം പാതയിലെ റെയിൽപ്പാലത്തിലെ ഗർഡറുകൾ നേരത്തേ മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...