തോമസ് ചാണ്ടിയുടെ നിയമലംഘനം: തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ്
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ്. നികത്തിയ നിലം പൂര്‍വ്വ സ്ഥിതിയിലാക്കാനും കയ്യേറ്റം തിരിച്ചുപിടിക്കാനും ആലപ്പുഴ കളക്ടര്‍ക്ക് തീരുമാനം എടുക്കാമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. അതേസമയം തോമസ് ചാണ്ടിക്കെതിരെ ഉടൻ കേസെടുക്കാൻ സാധ്യതയില്ല.
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ്. നികത്തിയ നിലം പൂര്‍വ്വ സ്ഥിതിയിലാക്കാനും കയ്യേറ്റം തിരിച്ചുപിടിക്കാനും ആലപ്പുഴ കളക്ടര്‍ക്ക് തീരുമാനം എടുക്കാമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. അതേസമയം തോമസ് ചാണ്ടിക്കെതിരെ ഉടൻ കേസെടുക്കാൻ സാധ്യതയില്ല.
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ ആലപ്പുഴ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കുറിപ്പില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. നിലം നികത്തി പാര്‍ക്കിംഗ് സ്ഥലം ഉണ്ടാക്കിയതിന് എതിരെ നടപടിയടുക്കാം എന്നാണ് റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടിയത്. നിലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കളക്ടര്‍ക്ക് തന്നെ അധികാരമുണ്ട്. കയ്യേറിയ കായല്‍ തിരിച്ചു പിടിക്കാനും അധികാരമുണ്ട്. അതേസമയം നെല്‍വയല്‍ നിയമപ്രകാരവും ഭൂസംരക്ഷണ നിയമപ്രകാരവും തോമസ് ചാണ്ടിക്ക് എതിരെ തുടര്‍ നടപടികള്‍ എടുക്കുന്നത് സര്‍ക്കാര്‍ തീരുമാനത്തിന് അനുസരിച്ച് മതിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പില്‍ റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു എന്നാണ് വിവരം. ഫയല്‍ നിയമോപദേശം കിട്ടിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി താഴെ തട്ടിലേക്ക് കൈമാറിയുന്നു. ഈ സാഹചര്യത്തില്‍ നേരത്തെ മന്ത്രി നല്‍കിയ നിര്‍ദേശത്തിന് അനുസൃതമായി ആലപ്പുഴ കളക്ടര്‍ക്ക് തുടര്‍ നടപടികള്‍ എടുക്കാം എന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. ഈ നിര്‍ദേശത്തിന് അനുസരിച്ച് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമലംഘനങ്ങില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമോ എന്നാണ് ഒറ്റു നോക്കുന്നത്.