തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താനായി ഇന്ന് അവലോകന യോഗം ചേരും.  യോഗത്തിൽ വിദഗ്ധസമിതിയംഗങ്ങളും മുഖ്യമന്ത്രിയും പങ്കെടുക്കും. വൈകുന്നേരം  3:30 നാണ്  യോഗം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് (Covid19) വ്യാപന സാഹചര്യം വിലയിരുത്തിയാകും കൂടുതല്‍ ഇളവുകളിലെ തീരുമാനമെടുക്കുക എന്നാണ് സൂചന. യോഗത്തിൽ കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും പരിശോധിക്കും.


Also Read: Kerala Covid Update: 13000-ൽ താഴാതെ ഇന്നും കോവിഡ് കണക്കുകൾ, കൂട്ട പരിശോധന ഫലങ്ങൾ ഉടനെ, 130 മരണങ്ങൾ


കൂടാതെ ഓണം (Onam) കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. രോഗ വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്കോ, ലോക്ക്ഡൗണില്‍ സമഗ്രമായ പുനപരിശോധനയ്‌ക്കോ സാധ്യതയില്ല.


ഇതിനിടയിൽ വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ഇന്നും കൂടി തുടരും.  ശേഷം നാളെ മുതല്‍ ഇളവുകള്‍ ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ വ്യക്തമായേക്കും. 


Also Read: Zika Virus Update: 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു,ഇനി ചികിത്സയിലുള്ളത് 10 പേർ


സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ചാണ് ഇപ്പോൾ ഇളവുകള്‍ നല്‍കൺ തീരുമാനിച്ചിരിക്കുന്നത്. പെരുന്നാള്‍ പ്രമാണിച്ച്‌ മൂന്ന് ദിവസത്തേക്ക് ഇളവുകള്‍ നൽകും.  


ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണിത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ മറ്റു കടകള്‍ തുറക്കുവാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. 


ചെരുപ്പ് കട, തുണിക്കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയ്ക്ക് രാത്രി എട്ടു മണിവരെ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.