പത്തനംതിട്ട: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനോടുള്ള  ബഹുമാനാർഥം  അദ്ദേഹത്തിന്റെ പേരിട്ട്  വിഐപി റോഡാക്കി പണികഴിപ്പിച്ചതാണ്  മണക്കാല–ചിറ്റാണിമുക്ക് റോഡ്.  ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിൽ നിലവിൽ കാൽനടയാത്ര  പോലും ദുഷ്കരമായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണക്കാല - ചിറ്റാണിമുക്ക് റോഡിൽ കുഴികളിൽ നിന്ന് കുഴികളിലേക്ക് ചാടി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നാട്ടുകാർക്ക് നിലവിലുള്ളത്. പലപ്രാവശ്യം ആരംഭിക്കുകയും പിന്നീട് അതിനേക്കാൾ വേഗത്തിൽ മുടങ്ങുകയും ചെയ്യുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ പ്രദേശത്തുള്ളവരെ ആശങ്കയിലാക്കുകയാണ്.അത്യാവശ്യ യാത്രകൾക്ക് ഓട്ടോറിക്ഷ പോലും ഈ റോഡ് കടന്നെത്തില്ല എന്നാണ് പ്രദേശവാസികളുടെ  പരാതി. 

Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം


മഴക്കാലം എത്തിയാൽ കുളങ്ങൾക്ക് സമാനമാണ് ഈ റോഡ്. പലപ്പോഴും പല പ്രതിഷേധങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയ്ക്ക് നേരെ മുഖം തിരിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് വേണ്ടത്ര ഫണ്ടില്ലെന്ന് പറഞ്ഞ് റീബിൽഡ് കേരളയ്ക്ക് കൈമാറിയെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. 


ഫണ്ട് അനുവദിച്ച് ടെൻഡറും ചെയ്ത് കഴിഞ്ഞ മാസം പണി തുടങ്ങുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയും ആയിട്ടില്ല.  റോഡിന്റെ നിലവിലെ അവസ്ഥ മാറ്റി സഞ്ചാരയോഗ്യമാക്കാൻ അധികാരികൾ ഉടൻ നടപടി സിവീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.