കൊച്ചി: കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്കിന്‍റെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. ഇന്ന് വെളുപ്പിനെയായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

എടിഎമ്മിന്‍റെ മുന്‍ വാതില്‍ പാര ഉപയോഗിച്ച് കുത്തിത്തുറക്കുകയും എടിഎം യന്ത്രത്തിന്‍റെ മുന്‍വശം തകര്‍ത്ത് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 


സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ഫെഡറല്‍ ബാങ്കിന്‍റെ ജീവനക്കാരാണ് കവര്‍ച്ചാ ശ്രമം പോലീസിനെ അറിയിച്ചത്. ഇതേതുടര്‍ന്ന് പൊലീസ് എടിഎമ്മില്‍ എത്തിയെങ്കിലും കള്ളന്‍ രക്ഷപ്പെട്ടിരുന്നു. 


എടിഎമ്മില്‍ നിന്നും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന്  പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.