കോട്ടയം: കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായി യാത്രക്കാ‍ർ. ഇന്നുമുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാരണത്താൽ ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കാൻ റെയിൽവേ നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌.  കോട്ടയത്തിന് സമീപം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്. 


Also Read: നാലം ഭരണ പരിഷ്ക്കാര കമ്മീഷന്റെ ഒൻപതാം റിപ്പോർട്ടിലെ മന്ത്രിസഭായോ​ഗം അം​ഗീകരിച്ച പ്രധാന ശുപാർശകൾ


മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് 28 വരെയും നാഗർകോവിൽ മംഗളൂരു പരശുറാം 29 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്.  കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നുണ്ട്.  മലബാറിലെ യാത്രക്കാരെ അക്ഷരാർത്ഥത്തിൽ വലയ്ക്കുകയാണ് കണ്ണടച്ചുള്ള ഈ ട്രെയിൻ റദ്ദാക്കൽ. 


ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ  പരശുറാം എക്സ്പ്രസും കണ്ണൂ‍ർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിൻ ക്രമീകരണം വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  അതുപോലെ റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചും യാത്രാക്ലേശം കുറക്കാം. ഇതിനിടയിൽ പൂർണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊർണൂർ വരെ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.