പാലക്കാട്: സംസ്ഥാനത്ത് ആർ.എസ്.എസിന്റെ ശാഖാ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ തയ്യാറെടുക്കുന്നു. പരിവാർ പ്രസ്ഥാനങ്ങളുടെ ബന്ധങ്ങളും പ്രയോജനപ്പെടുത്തി ശാഖകൾ ഇല്ലാത്ത മേഖലകളിലും പ്രവർത്തനം തുടങ്ങാനാണ് ആലോചന. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ  സന്ദർശനത്തിന് പിന്നാലെയാണ് പുതിയ  ആലോചനകൾ.സംസ്ഥാനത്ത് നിലവിലുള്ള ശാഖകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലാണ്  അടുത്തകാലം വരെയും ആർ.എസ്.എസ് കൂടുതൽ ഊന്നൽ നൽകിയത്. എന്നാൽ  മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ മേഖലകളിലേക്ക് ശാഖ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തുന്നത്. ആശയങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും  കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

also read: അങ്ങിനെ വേണ്ട: എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല -താരിഖ് അന്‍വർ 


 ശാഖകൾ തുടങ്ങുന്നതിനായി താലൂക്ക് പ്രചാരകൻ മാരെ നിയോഗിച്ച് ഗൃഹസമ്പർക്കം ഉൾപ്പെടെയുള്ള പരിപാടികൾക്കാണ് ആർ.എസ്.എസ്(RSS) ആസൂത്രണം ചെയ്തിരിക്കുന്നത്.
 ശാഖ പ്രവർത്തനം നിലച്ച സ്ഥലങ്ങളിൽ വീണ്ടും ശാഖ  തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തും. ഇതിലൂടെ മുൻകാല പ്രവർത്തകരെ തിരിച്ചു കൊണ്ടുവരാൻ കഴിയും. അതോടൊപ്പം ഇതര രാഷ്ട്രീയ പാർട്ടികൾക്ക് സ്വാധീനമുള്ള മേഖലകളിൽ ശാഖകൾ തുടങ്ങുന്നതിനും പദ്ധതികൾ തയ്യാറാക്കും.


തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി(BJP) കൂടുതൽ വോട്ട് നേടിയതും എന്നാൽ ശാഖ പ്രവർത്തനം ഇല്ലാത്തതുമായ   സ്ഥലങ്ങൾ കണ്ടെത്തി ശാഖകൾ തുടങ്ങാനുള്ള ശ്രമം നടത്തും. ഈ മേഖലകളിൽ സജീവ പ്രവർത്തകരെ കണ്ടെത്തിയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ശതമാനം കൂടുതൽ വർദ്ധിപ്പിക്കാൻ സഹായിക്കും എന്നും ആർഎസ്എസ് വിലയിരുത്തുന്നു. .1925ലെ വിജയദശമി ദിവസത്തിൽ നാഗ്പൂരിലെ മോഹിദെവാഡ എന്ന സ്ഥലത്താണ് ആർ.എസ്സ്‌.എസ്സ്‌ സ്ഥാപിക്കപ്പെട്ടത്‌.ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തിൽ (ഭാരതാംബ) കണ്ട്‌ സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയുമാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 2004-ൽ 60,000 ശാഖകൾ ഇന്ത്യയിൽ ഒട്ടുക്ക് നടന്നിരുന്നു. 2010 ജനുവരിയിലെ ഡൽഹിയിലെ ആർ.എസ്.എസ് മാധ്യമവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ശാഖകളുടെ എണ്ണം 39,823 എന്നാണ്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA