ക​ണ്ണൂ​ർ: ആ​ഡം​ബ​ര വാ​ഹ​നം പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ ബി​ജെ​പി എം​പി സു​രേ​ഷ് ഗോ​പി നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെന്ന വാര്‍ത്ത‍ പുറത്തുവന്നതിനു പിന്നാലെ വാഹനരേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. വ്യാജ വിലാസത്തില്‍ വാഹനം പോ​ണ്ടി​ച്ചേ​രിയില്‍ രജിസ്റ്റര്‍ ചെയ്തു എന്നായിരുന്നു വാര്‍ത്ത‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ നവംബര്‍ 13നകം രേഖകള്‍ നേരിട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ആര്‍ടിഒ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനനങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം. എന്നാല്‍, ഇക്കാര്യത്തിലും സുരേഷ് ഗോപി വീഴ്ച വരുത്തിയിട്ടുണ്ട്. സുരേഷ് ഗോപി ഇതിനും വിശദീകരണം നല്‍കേണ്ടി വരും.


ആഡംബര കാറായ ഔഡി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി ഇനത്തില്‍ സംസ്ഥാനത്തിന് ലക്ഷങ്ങളാണ് നഷ്ടമായത്.


അതേസമയം സു​രേ​ഷ് ഗോ​പി എം​പി നി​കു​തി വെ​ട്ടി​ച്ചെ​ങ്കി​ൽ ന​ടപ​ടി വേണമെന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ ആവശ്യപ്പെട്ടു. സു​രേ​ഷ് ഗോ​പി വാങ്ങിയ ആഡംബര കാര്‍ വ്യാ​ജ വി​ലാ​സ​ത്തി​ലാ​ണോ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് ക​ണ്ടു​പി​ടി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നാ​ണ്, അഥവാ എം​പി നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ അത് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ അഭിപ്രായപ്പെട്ടു.