തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെയുളള യാത്ര ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും. സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് നടപടി.  ചെറിയ നിയമ ലംഘനങ്ങള്‍ക്ക് പോലും ലൈസന്‍സ് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകും. നിയമം തെറ്റിച്ചാൽ ഉടൻ തന്നെ നടപടി എടുക്കാൻ  മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

 നടപടി കടുപ്പിക്കുന്ന കുറ്റങ്ങൾ


*മൂന്ന് പേരായി  ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുക *അമിത വേഗതയില്‍ വാഹനമോടിക്കുക
*ഹെല്‍മറ്റ് ധരിക്കാതിരിക്കുക
*സിഗ്നല്‍ തെറ്റിച്ച്‌ വണ്ടിയോടിക്കുക
*ഡ്രൈവിങ്ങിന് ഇടയില്‍ മൊബൈല്‍ ഉപയോഗം
*വാഹന പരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോവുക *മദ്യപിച്ചുള്ള ഡ്രൈവിങ്


എന്നീ കുറ്റങ്ങള്‍ക്ക് നടപടി കടുപ്പിക്കാനാണ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം.


ആദ്യം പിഴ ഈടാക്കുകയാണ് ചെയ്യുക. തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കും. വാഹന പരിശോധന ഇതോടെ കര്‍ശനമാക്കും. പിഴയടക്കുന്നത് പ്രശ്‌നമല്ലെന്ന മനോഭാവമാണ് പലര്‍ക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.