Russia Ukraine War: ‘അമ്മേ എനിക്ക് ഭയമാകുന്നു, നഗരങ്ങളിലെല്ലാം ബോംബിടുകയാണ്’: റഷ്യൻ പട്ടാളക്കാരൻ അവസാനമായി അമ്മയ്ക്ക് അയച്ച സന്ദേശം
റഷ്യൻ അധിനിവേശത്തിന്റെ വ്യാപ്തി യുഎൻ പൊതുസഭയിൽ വ്യക്തമാക്കുന്നതിനായി യുക്രൈൻ യുഎൻ അംബാസഡർ സെർജി കിസ്ലിസ്യ ആണ് ഈ സന്ദേശം പുറത്ത് വിട്ടത്.
കീവ്: ‘അമ്മേ എനിക്ക് ഭയമാകുന്നു, നഗരങ്ങളിലെല്ലാം ബോംബിടുകയാണ്’ യുക്രൈനിൽ റഷ്യ യുദ്ധം തുടരുന്നതിനിടെ ഒരു റഷ്യൻ സൈനികൻ അവസാനമായി അമ്മയ്ക്ക് അയച്ച സന്ദേശത്തിലെ വരികളാണിത്. റഷ്യൻ അധിനിവേശത്തിന്റെ വ്യാപ്തി യുഎൻ പൊതുസഭയിൽ വ്യക്തമാക്കുന്നതിനായി യുക്രൈൻ യുഎൻ അംബാസഡർ സെർജി കിസ്ലിസ്യ ആണ് ഈ സന്ദേശം പുറത്ത് വിട്ടത്.
'അമ്മേ, ഞാൻ യുക്രൈനിലാണ്, ഇവിടെ യുദ്ധം നടക്കുകയാണ്, എനിക്ക് പേടിയാകുന്നു, ഞങ്ങൾ ഇവിടുത്തെ നഗരങ്ങളിലെല്ലാം ബോംബിടുകയാണ്. സാധാരണക്കാരായ ജനങ്ങളെ പോലും ലക്ഷ്യം വച്ചുകൊണ്ടിരിക്കുകയാണ്'-സൈനികൻ അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ, സൈനികനെ സംബന്ധിച്ച വിവരങ്ങളോ ഈ സന്ദേശം എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചോ സെർജി കിസ്ലിസ്യ വ്യക്തമാക്കിയില്ല. സൈനികന്റെ മരണത്തിന് തൊട്ടുമുൻപുള്ള സന്ദേശമെന്നാണ് സെർജി കിസ്ലിസ്യ ഇതിനെ കുറിച്ച് പറഞ്ഞത്.
എന്താണ് കുറേ കാലമായി മറുപടികളൊന്നും ഇല്ലാത്തത്... നീ പരിശീലനത്തിൽ തന്നെ ആണോ.. എന്നായിരുന്നു അമ്മയുടെ സന്ദേശം. എന്നാൽ ഞാൻ ക്രിമിയയിലാണെന്നും പരിശീലനത്തിൽ അല്ലെന്നുമായിരുന്നു സൈനികന്റെ സന്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...