പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാര കവര്‍ച്ച കേസ് വിജിലന്‍സ് ഏറ്റെടുത്തു. പത്തനംതിട്ട വിജിലന്‍സ് സിഐ ബൈജുവിനാണ് അന്വേഷണ ചുമതല.കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു.നിലവിലെ അന്വേഷണത്തില്‍ വീഴ്ച്ച കണ്ടെത്തിയതിനാലാണ് സര്‍ക്കാര്‍ അന്വേഷണ ചുമതല വിജിലന്‍സിനു കൈമാറിയത്.പത്തനംതിട്ട വിജിലന്‍സ് സി.ഐ ബൈജുവിനാണ് അന്വേഷണ ചുമതല.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേസന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്രൈംബ്രാഞ്ച് നിരസിക്കുകയായിരുന്നു.ഭണ്ഡാരത്തില്‍ നിന്ന് 111 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ഉൾപ്പെടെ 16 ലക്ഷം രൂപയുടെ കവർച്ച നടത്തിയ കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. 2015 ജനുവരി 12ന് സ്വര്‍ണവും പണവും കവര്‍ന്ന കേസാണ് രണ്ടു വർഷത്തിന് ശേഷം വിജിലന്‍സ് അന്വേഷിക്കുന്നത്.


മോഷണം നടത്തിയ ജീവനക്കാരെ പിടികൂടിയ ദേവസ്വം വിജിലൻസ് എസ്.ഐ.ആർ. പ്രശാന്തിൽ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ശബരിമലയിലെ ഏറ്റവും വലിയ ഭണ്ഡാര കവർച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പല തവണ സർക്കാറിന് കത്ത് നൽകിയെങ്കിലും നടപടി വൈകുകയായിരുന്നു.