സന്നിധാനം: പരമ്പരാഗത കാനന പാതയില്‍ ഇത്തവണ ശരണം വിളികള്‍ മുഴങ്ങും. കോവിഡ് പ്രതിസന്ധികള്‍ മൂലം രണ്ട് വര്‍ഷങ്ങളായി സത്രം- പുല്ലുമേട് കാനന പാതയിലൂടെ തീര്‍ത്ഥാടകരെ കയറ്റി വിട്ടിരുന്നില്ല. പാത തുറന്ന് കൊടുക്കുന്നിതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തന്നതിനായി, ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുമുടിയേന്തി ശരണം വിളികളുമായി, നിരവധി തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും കാനന പാതയിലൂടെ സന്നിധാനത്ത് എത്തിയിരുന്നത്. കോവിഡും, പ്രതികൂല കാലാവസ്ഥയും മൂലം, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സത്രം വഴിയുള്ള തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയിരുന്നില്ല. 

Read Also: മണ്ഡലകാത്തിന് ദിവങ്ങള്‍ മാത്രം ബാക്കി: ഒരുക്കങ്ങൾ നടത്തിയില്ല; വിമർശനവുമായി ഹിന്ദു സംഘടനകൾ


ഇത്തവണ, പാത തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. വനം വകുപ്പിന്റെ നേതൃത്വത്തില്‍, കാനന പാതയിലെ, തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 


ദേശീയ പാതയില്‍ ട്രാഫിക് സംവിധാനങ്ങളും ഇടതാവളങ്ങളും, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കും. സത്രത്തില്‍ നിന്ന് 12 കിലോമീറ്ററാണ് സന്നിധാനത്തിലേക്കുള്ള ആകെ ദൂരം.  പുല്ല്‌മേട് എത്തണമെങ്കില്‍ ഒറ്റയടിപാതയിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിയ്ക്കണം. 

Read Also: FIFA World Cup 2022: ഫുട്ബോൾ അരങ്ങുണരാൻ ദിവസങ്ങൾ: മിനി ഖത്തറായി മഞ്ചേരി; എങ്ങും ഫുട്ബോൾ വർണങ്ങൾ


രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ്, കാനന പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടുക. ഓരോ ദിവസവും തീര്‍ത്ഥാടനം ആരംഭിയ്ക്കുന്നതിന് മുന്‍പ്, മൃഗങ്ങളുടെ സാനിധ്യം ഉണ്ടോ എന്ന് വനം വകുപ്പ് പരിശോധിയ്ക്കും. അയ്യപ്പന്‍മാര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യം സത്രത്തില്‍ ഒരുക്കും. 


കമ്പം- കുമളി പാതയിലൂടെ എത്തുന്ന, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അയ്യപ്പന്‍മാരാണ്, സത്രം വഴി, തീര്‍ത്ഥാടനം നടത്തുന്നത്. കാനന പാത തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായി, 11 ന് എംഎല്‍എമാരുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ പ്രത്യേക യോഗം ചേരും.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.