FIFA World Cup 2022: ഫുട്ബോൾ അരങ്ങുണരാൻ ദിവസങ്ങൾ: മിനി ഖത്തറായി മഞ്ചേരി; എങ്ങും ഫുട്ബോൾ വർണങ്ങൾ

പാലക്കുളം ഹൃദയഭാഗത്തായി അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ പതാകകളാണ് ചുമരില്‍ വരച്ചത്. കാല്‍പന്തുകളിയെ നെഞ്ചിലേറ്റുന്ന എഫ്.സി പാലക്കുളം ക്ലബ് അംഗങ്ങളാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ പതാകകള്‍ വരച്ചത്. അര്‍ജന്റീന ആരാധകരാണ് ആദ്യം ചുമരിലെ സൗഹൃദ മത്സരം തുടങ്ങിയത്.

Edited by - Zee Malayalam News Desk | Last Updated : Nov 12, 2022, 05:36 PM IST
  • നാടൊന്നാകെ ഫുട്ബോളിന്റെ ആവേശത്തിലാണെന്നും ഓരോ ടീമിനെയും പ്രതിനിധീകരിച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും ആരാധകര്‍ പറയുന്നു.
  • പാലക്കുളം ഹൃദയഭാഗത്തായി അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ പതാകകളാണ് ചുമരില്‍ വരച്ചത്.
  • വിട്ടുകൊടുക്കാന്‍ ബന്ധവൈരികളായ ബ്രസീല്‍ ആരാധകരും ഒരുക്കമായിരുന്നില്ല. മറ്റൊരു കെട്ടിടം മുഴുവനും അവരും ഏറ്റെടുത്തു.
FIFA World Cup 2022: ഫുട്ബോൾ അരങ്ങുണരാൻ ദിവസങ്ങൾ: മിനി ഖത്തറായി മഞ്ചേരി; എങ്ങും ഫുട്ബോൾ വർണങ്ങൾ

മലപ്പുറം: ലോക ഫുട്ബാള്‍ അരങ്ങുണരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മഞ്ചേരി പാലക്കുളം ഇപ്പോള്‍ മിനി ഖത്തറാണ്. പ്രദേശത്തെ കെട്ടിടങ്ങള്‍ മുഴുവനായും വിവിധ ടീമുകളുടെ ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്. രണ്ട് കെട്ടിടങ്ങളുടെ ചുമരുകള്‍ മുഴുവന്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വര്‍ണപതാകകളാല്‍ നിറഞ്ഞിരിക്കുയാണ്.

പാലക്കുളം ഹൃദയഭാഗത്തായി അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ പതാകകളാണ് ചുമരില്‍ വരച്ചത്. കാല്‍പന്തുകളിയെ നെഞ്ചിലേറ്റുന്ന എഫ്.സി പാലക്കുളം ക്ലബ് അംഗങ്ങളാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ പതാകകള്‍ വരച്ചത്. അര്‍ജന്റീന ആരാധകരാണ് ആദ്യം ചുമരിലെ സൗഹൃദ മത്സരം തുടങ്ങിയത്. 

Read Also: സർക്കാരിനെതിരായ പരാമർശം; കെഎസ് ആർടിസി എംഡി ബിജൂ പ്രഭാകറിനെ പുറത്താക്കണമെന്ന് കാനം രാജേന്ദ്രൻ

വിട്ടുകൊടുക്കാന്‍ ബന്ധവൈരികളായ ബ്രസീല്‍ ആരാധകരും ഒരുക്കമായിരുന്നില്ല. മറ്റൊരു കെട്ടിടം മുഴുവനും അവരും ഏറ്റെടുത്തു. ഇതോടെ പോര്‍ച്ചുഗല്‍ ഫാന്‍സും ഇംഗ്ലണ്ട് ആരാധകരും വെറുതെയിരുന്നില്ല. ആഫ്രിക്കന്‍ കരുത്തരായ ഘാനയുടെ ആരാധകരും ചുവരില്‍ ഇടംപിടിച്ചു. 

പാലക്കുളത്തെ മുതിര്‍ന്നവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ ഈ കൊടിയുദ്ധത്തില്‍ പങ്കുചേര്‍ന്നു. നാടൊന്നാകെ ഫുട്ബോളിന്റെ ആവേശത്തിലാണെന്നും ഓരോ ടീമിനെയും പ്രതിനിധീകരിച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും ആരാധകര്‍ പറയുന്നു.

Read Also: FIFA World Cup 2022: ഇത്തവണ മെസി കപ്പടിക്കും; മണിയാശാൻ ഉറപ്പിച്ചു പറയുന്നു വിജയം അർജന്‍റീനയ്ക്കെന്ന്

ലയണല്‍ മെസ്സി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങി പ്രധാന താരങ്ങളുടെ കട്ട് ഔട്ടുകളും സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ചുവരിലും താരങ്ങളുടെ ചിത്രങ്ങള്‍ വരക്കാനും ശ്രമം നടത്തുന്നുണ്ട്. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതോടെ ഫ്ലക്സും സ്ഥാപിച്ച് ലോകകപ്പിനെ ഇവര്‍ വരവേല്‍ക്കും. ചെറിയ മൈതാനത്ത് ലോകകപ്പ് മത്സരങ്ങള്‍ മുഴുവന്‍ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരവും ഒരുക്കാനുള്ള ശ്രമത്തിലാണ് ക്ലബ് അംഗങ്ങള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News