Sabarimala Mandala Pooja 2024: മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു, സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കും
Sabarimala Mandala Pooja Pilgrims Restrictions: സന്നിധാനത്ത് വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടതിനാലാണ് തീർഥാടകരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചത്. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും.
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. വൻ ഭക്തജന തിരക്ക് സന്നിധാനത്ത് അനുഭവപ്പെട്ടതിനാലാണ് തീരുമാനം. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും. ശബരിമല തീർഥാടനം ആരംഭിച്ച നവംബർ 15 മുതൽ ഡിസംബർ 15 വരെ 23,44,490 അയ്യപ്പഭക്തർ ദർശനം നടത്തിയതായി കണക്കുകൾ.
മുൻവർഷം ഇതേ കാലയളവിൽ 19,03,321 ഭക്തരാണ് ദർശനത്തിനെത്തിയത്. ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങ് സമയം പാലിക്കാതെ ഭക്തർ ദർശനത്തിന് എത്തുന്നത് തിരക്ക് നിയന്ത്രണത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ALSO READ: വ്രതപുണ്യം തേടി ഏകാദശി നാളിൽ ഗുരുവായൂരിലെത്തിയത് പതിനായിരങ്ങൾ
ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം അനുവദിക്കുക. ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയേക്കും. ഹൈക്കോടതിയുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്.
അതേസമയം മണ്ഡലപൂജയ്ക്ക് അയ്യന് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26 ന് സന്നിധാനത്ത് എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.