Sabarimala Pilgrimage: നിലക്കൽ, പമ്പ എന്നവിടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തി ജില്ലാകളക്ടർ
Sabarimala Pilgrimage: ശബരിമല തീർത്ഥാടകർക്കായി പമ്പയിലും നിലയ്‌ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ നേരിട്ടെത്തി വിലയിരുത്തി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ.
പത്തനംതിട്ട: Sabarimala Pilgrimage: ശബരിമല തീർത്ഥാടകർക്കായി പമ്പയിലും നിലയ്‌ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ നേരിട്ടെത്തി വിലയിരുത്തി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ.
തീർത്ഥാടകർക്ക് ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുമെന്നും സന്ദർശനത്തിന് ശേഷം കളക്ടർ അറിയിച്ചു.
Also Read: Bengal Sea depression: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത
നിലയ്‌ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മാലിന്യ നിർമ്മാർജന സംവിധാനങ്ങൾ, സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം, ആരോഗ്യവകുപ്പ് ക്രമീകരണം, നിലയ്‌ക്കൽ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം, സുരക്ഷാ ക്രമീകരണം, വിവിധ വകുപ്പുകളുടെ ക്രമീകരണം, പമ്പ ത്രിവേണി, ഷവർ ബാത്ത് കേന്ദ്രം, കുളികടവുകളിലെ ക്രമീകരണം, നുണങ്ങാർ എന്നിവിടങ്ങളിലെത്തി സൗകര്യങ്ങൾ കളക്ടർ വിലയിരുത്തി.
പമ്പാ സ്‌നാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അതു സംബന്ധിച്ച് നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിയുമായി വിലയിരുത്തിയശേഷം വേണ്ട നടപടികൽ സ്വീകരിക്കുമെന്ന് കളക്‌ടർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Lunar Eclipse 2021: ഇന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം, ഈ 3 രാശിക്കാർ ശ്രദ്ധിക്കണം
കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ തീർഥാടകരുമായി ജില്ലാ കളക്ടർ ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പമ്പയിൽ ബാരിക്കേഡ് നിർമ്മിക്കുമെന്നും സ്വീവേജ് പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയായിവരികയാണെന്നും കളക്ടർ അറിയിച്ചു.
പമ്പ, സന്നിധാനം എന്നിവിടങ്ങളിലും നിലയ്‌ക്കലിലും ഉൾപ്പെടെ 250 ശുചിമുറികൾ തുറന്നിട്ടുണ്ട്. ഇവിടെയുള്ള കണ്ടെയ്‌നർ, സ്ഥിരം ശുചിമുറികളിൽ ഉപയോഗ്യമായ ബാക്കിയുളളവ 24 മണിക്കൂറിനുള്ളിൽ സജ്ജമാക്കുമെന്നും കലക്‌ടർ അറിയിച്ചു.
Also Read: Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല
തുടർച്ചയായി പെയ്ത കനത്ത മഴയും ന്യൂന മർദ്ദവും നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. നിലയ്‌ക്കൽ ബേസ് ക്യാമ്പിന് സമീപമുളള റോഡിലെ വെള്ളക്കെട്ട് 48 മണിക്കൂറിനുള്ളിൽ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കളക്‌ടർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...