പത്തനംതിട്ട: ശബരിമലയിലെ പ്രസാദം (Sabarimala Prasadam) ഇനി തപാൽ മുഖേനയും ലഭിക്കും.  സ്വാമി പ്രസാദം എന്ന പേരിൽ അറിയപ്പെടുന്ന കിറ്റിന്റെ ബുക്കിങ് ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസാദ കിറ്റിന്റെ ഓൺലൈൻ ബുക്കിങ് (Online Booking)നിർവഹിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് 7002 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7854 പേർ 


ഇനിമുതൽ ഇന്ത്യയിൽ എവിടെയാണെങ്കിലും നിങ്ങൾക്ക് ഇ പേമെന്റിലൂടെ ഏത് പോസ്റ്റോഫീസിൽ നിന്നും പ്രസാദം ബുക്ക് ചെയ്യാൻ സാധിക്കും.  കിറ്റ് വീടുകളിൽ സ്പീഡ് പോസ്റ്റ് വഴി എത്തും.  കിറ്റുകൾ അയച്ചു തുടങ്ങുന്നത് നവംബർ 16 മുതലാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  കിറ്റിൽ നെയ്യ്, അരവണ, കുങ്കുമം, മഞ്ഞൾ,അർച്ചന പ്രസാദം, വിഭൂതി എന്നിവ അടങ്ങിയിരിക്കും.  അതിന്റെ വില 450 രൂപയാണ്.     


Also read: സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 27; ആകെ മരണം 1640 


ശബരിമല (Sabarimala) നട മണ്ഡലകാല തീർത്ഥാടനത്തിന്റെ ഭാഗമായി നവംബർ 15 നു തുറക്കും.  ശബരിമലയിലേക്കുള്ള പ്രവേശനം കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും.  ദർശനത്തിന് എത്തുന്നവർ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതിയിരിക്കണം. അതും 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയിട്ടുള്ള സർട്ടിഫിക്കറ്റ് ആയിരിക്കണം.  


പരിശോധന നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.  നേരത്തെ തന്നെ എന്തെല്ലാം മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു.