സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 27; ആകെ മരണം 1640

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07, 6828 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2699 പേരെയാണ്.   

Last Updated : Nov 6, 2020, 07:05 PM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്.
  • സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 10 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 636 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 27; ആകെ മരണം 1640

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 7002 പേർക്കാണ്. 6192 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 646 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7854 പേർ രോഗമുക്തരായിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് 27 മരണങ്ങളാണ് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ, മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക, നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍, വെണ്ണിയൂര്‍ സ്വദേശി ഓമന, കാട്ടാക്കട സ്വദേശി മുരുഗന്‍, അമരവിള സ്വദേശി ബ്രൂസ്, കന്യാകുമാരി സ്വദേശി ഡെന്നിസ്, കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ്, എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ്, വാഴക്കുളം സ്വദേശി അബുബേക്കര്‍, പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍, കീഴ്മാട് സ്വദേശി സുന്ദര്‍, ഊരമന സ്വദേശിനി അജികുമാര്‍, പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി, വാഴക്കുളം സ്വദേശി വിശ്വംഭരന്‍ നായര്‍, തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി, ഓട്ടുപാറ സ്വദേശി രവി, മേലാടൂര്‍ സ്വദേശി കെ.കെ. ആന്റണി, പറളം സ്വദേശി രാഘവന്‍, മലപ്പുറം പോത്തനാര്‍ സ്വദേശിനി അമ്മിണി, മേലേറ്റൂര്‍ സ്വദേശിനി കുഞ്ഞ്, അരീക്കോട് സ്വദേശി മുഹമ്മദലി, കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍, വയനാട് ബത്തേരി സ്വദേശി മോഹനന്‍, കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത, പരവൂര്‍ സ്വദേശി ഗോപി, പെരിങ്ങോം സ്വദേശി മാത്യു എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07, 6828 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2699 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News