Sabarimala road accident: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു
Sabarimala pilgrims: ളാഹ വിളക്ക് വഞ്ചിക്ക് സമീപമാണ് വാഹനാപകടമുണ്ടായത്. ബസിൽ 28 പേരാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് തീർത്ഥാടകരെ സമീപത്തെ ആശ്രമത്തിലേക്ക് മാറ്റി.
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപമാണ് അപകടമുണ്ടായത്. അപടത്തിൽ ആർക്കും പരിക്കില്ല. 28 തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. തീർത്ഥാടകരെ സമീപത്തെ ആശ്രമത്തിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നത് വൻ ദുരന്തം ഒഴിവാക്കി. തമിഴ്നാട് തിരുവള്ളൂരിൽ നിന്ന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിവരവേയാണ് വാഹനം അപകടത്തിൽപെട്ടത്.
ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം എട്ട് പേർക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിപ്പെട്ട് ഒരു കുട്ടിയടക്കം എട്ട് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരു കുട്ടിയടക്കം ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഏഴ് പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മിനി ലോറി ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പത്തനംതിട്ടയിൽ യുവതിയുടെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയിലുമാണ് ഭർത്താവ് സന്തോഷ് വെട്ടിയത്. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റു. വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...