Sabarimala Rush : ശബരിമല തിരക്ക്; പരിഹാരം കാണാൻ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും
High Court On Sabarimala Rush Issue : ശബരിമല തിരക്ക് വാർത്തയായതോടെ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു
ശബിരമല അനുഭപ്പെടുന്ന തിരിക് സംബന്ധിച്ചുള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി സ്വമേധയ എടുത്ത കേസിൽ സർക്കാർ സംവിധാനങ്ങളെടുത്ത നടപടികളാകും ഇന്ന് വിലയിരുത്തുക. പ്രധാനമായും നിലയ്ക്കലിലെ പാർക്കിങ പ്രശ്നം പരിഹരിക്കുക ഹൈക്കോടതിയുടെ ലക്ഷ്യം. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പത്തനംതിട്ട ആർടിഒ കോടതയിൽ റിപ്പോർട്ട് നൽകും.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ശബരിമലയിൽ തീർഥാർടകർക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് സർക്കാരും ദേവസ്വം ബോർഡ് കൈകൊണ്ട് നടപടികൾ കോടതിയെ ധരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ഹൈക്കോടതി ശബരിമലയിലെ തിരക്ക് സംബന്ധിച്ചുള്ള കേസ് പരിഗണിക്കുക.
ALSO READ : Sabarimala: മണിക്കൂറുകൾ ക്യൂ, ശബരിമലയിൽ ദർശനം ലദിക്കുന്നില്ല; ഭക്തർ കൂട്ടത്തോടെ മടങ്ങുന്നു
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ വാളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി പറഞ്ഞു. ഇതിനായി ജില്ല ഭരണകൂടത്തിനും ദേവസ്വം ബോർഡിനും സഹായം തേടാം. നിലയ്ക്കലിൽ പാർക്കിങ് നിറഞ്ഞെന്ന് എഡിജിപി അറിയിച്ചതോടെ മറ്റൊരു ഇടം കൂടി പാർക്കിങ്ങിനായി കണ്ടെത്തണം. മണിക്കൂറുകൾ വൈകുമ്പോൾ കുട്ടികളടക്കമുള്ളവരുടെ സുരക്ഷയും സൗകര്യവും ഉറപ്പ് വരുത്തണം. ക്യൂ കോംപ്ലക്സുകള്‍ വൃത്തിയായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.