ശബരിമല:  ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു.  തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ. കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.  കൊറോണ മഹാമാരിയെ തുടർന്ന് ഇത്തവണയും ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഇന്ന് ചിങ്ങം 1; പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ.. 


ഭഗവാനെ ദർശിക്കാൻ  ദേവസ്വം  ജീവനക്കാരും  സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുമാണ് ഉണ്ടിയായിരുന്നത്.  പ്രത്യേക പൂജകളൊന്നും ഇല്ല.  നട തുറക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമാണ് ഉണ്ടാകുക. 


പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പടി ഈ മാസം 21 ന് നട അടയ്ക്കും.  ശേഷം ഓണ പൂജകൾക്കായി ഈ മാസം 29 ന് വീണ്ടും നട തുറക്കും.