ഇന്ന് ചിങ്ങം 1; പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ..

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്.   

Last Updated : Aug 17, 2020, 09:41 AM IST
    • ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.
    • കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്.
    • ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്.
ഇന്ന് ചിങ്ങം 1; പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ..

ഇന്ന് ചിങ്ങം 1. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്.  പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും  ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും.  കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ  പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.  

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം.  ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.  മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.  

Also read: വിശ്വാസികളുടെ കനത്ത പ്രതിഷേധത്തിനിടെ മുളന്തുരുത്തി പള്ളി സർക്കാർ ഏറ്റെടുത്തു 

ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്.  ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും.  കഴിഞ്ഞ രണ്ടുവർഷമായി ഓണം കടന്നുപോകുന്നത് മലയാളികളുടെ കണ്ണീരിലൂടെയാണ്.  ഇത്തവണ ഉരുൾപ്പൊട്ടലും, മഴക്കെടുതിയ്ക്കുമൊപ്പം കൊറോണ മഹാമരിയുമുണ്ട്. 

ഇത്തരം പ്രതിസന്ധിക്കിടയിലും വളരെയധികം പ്രതീക്ഷയോടെയാണ് മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നത്.  എല്ലാ മലയാളികൾക്കും സീ ഹിന്ദുസ്ഥാൻ ടീം അംഗങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.     

Trending News