മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും
ശബരിമലയില്‍ മണ്ഡലകാലത്തെ ആദ്യത്തെ 39 ദിവസത്തില്‍ 222 കോടി 98 ലക്ഷം രൂപ നട വരുമാനമായി ലഭിച്ചിരുന്നു
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നാളെ ദര്‍ശനത്തിനായി 32,281 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഏകദേശം 80,000 തീര്‍ത്ഥാടകരും ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡലകാലത്ത് 41 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയതെന്നാണ് റിപ്പോർട്ട് .
ശബരിമലയില്‍ മണ്ഡലകാലത്തെ ആദ്യത്തെ 39 ദിവസത്തില്‍ 222 കോടി 98 ലക്ഷം രൂപ നട വരുമാനമായി ലഭിച്ചിരുന്നു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും. 2023 ജനുവരി 14 നാണ് മകരവിളക്ക്. മകരവിളക്ക് കാലത്ത് കൂടുതല്‍ ഭക്തരെത്തിയേക്കും എന്നതു കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ഇത്തവണത്തെ എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്ത് നിന്ന് പുറപ്പെടും. 13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18ന് പൂര്‍ത്തിയാക്കും. 19ന് തീര്‍ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 7ന് നട അടക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി ദേവസ്വം ബേര്‍ഡ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...