മകരവിളക്കിന് മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും
തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കമാവും.
ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമല (Sabarimala) നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കമാവും.
ഇന്ന് രണ്ടുപേരും ചേര്‍ന്ന് ശ്രീകോവിലിലെ നെയ് വിളക്കുകള്‍ തെളിയിക്കുകയും ഭസ്മാഭിഷേകം ചെയ്ത് യോഗനിദ്രയില്‍ ഉള്ള അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിക്കും. ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. പകരം നാളെ പുലർച്ചെ മുതൽ പതിവ് പൂജകൾ നടക്കും. നാളെ രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുന്നത്.
ആ സമയം മുതലാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനമുള്ളത്. മകരവിളക്ക് (Makaravilakku) ജനുവരി 14നാണ്. ഭക്തർക്ക് ദർശനം 19 വരെയാണ്. കൊവിഡ് മഹാമാരി (Corona Virus) പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ ദര്‍ശനം ലഭിക്കുന്നത്.
Also Read: ആശങ്കയേറുന്നു; ജനിതക മാറ്റം സംഭവിച്ച രണ്ട് കോവിഡ് കേസുകൾ കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു
കോവിഡ് മനദണ്ഡനം (Covid Guidelines) പാലിച്ച് എത്തുന്നവർക്ക് മാത്രമേ ദർശനത്തിന് അനുമതിയുള്ളൂ. ദര്‍ശനത്തിനെത്തുന്നവര്‍ ആര്‍ടിപിസിആര്‍, ആര്‍ടി ലാമ്പ്, എക്‌സ്പ്രസ് നാറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു പരിശോധന നടത്തി 48 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ദർശനം അനുവദിക്കുകയുള്ളു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 5000 പേര്‍ക്ക് വീതം പ്രതിദിനം ദര്‍ശനം ആകാമെന്നാണ്. മകരവിളക്ക് ഉത്സവത്തിന് സമാപ്തി കുറിച്ചുകൊണ്ട് ജനുവരി 20 ന് രാവിലെ പന്തളം രാജപ്രതിനിധി ശബരിമലയിൽ ദര്‍ശനം നടത്തിയ ശേഷം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും. അതോടെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് പൂജയ്ക്ക് പരിസമാപ്തിയാകും.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy