ആശങ്കയേറുന്നു; ജനിതക മാറ്റം സംഭവിച്ച രണ്ട് കോവിഡ് കേസുകൾ കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു

രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്കയേറുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 30, 2020, 08:29 AM IST
  • യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശിൽ നിന്നുള്ള രണ്ടു വയസുകരിക്കാണ് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • രണ്ടാമത്തെ കേസ് ഡിസംബര്‍ 21-ന് യുകെയില്‍ നിന്നും ആന്ധ്രപ്രദേശില്‍ എത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
  • ഇവർ യുകെയിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം ട്രെയിന്‍ മാര്‍ഗമാണ് ആന്ധ്രയിലേക്ക് പോയത്.
ആശങ്കയേറുന്നു; ജനിതക മാറ്റം സംഭവിച്ച രണ്ട് കോവിഡ് കേസുകൾ കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു

ന്യുഡൽഹി:  ബ്രിട്ടനില്‍ നിന്ന് പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസിൽ (Genetically Modified Coronavirus) ഇന്ത്യയ്ക്ക് ആശങ്കയേറുന്നു.  രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്കയേറുന്നത്. ഇന്ത്യയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആന്ധ്രയിലും ഉത്തര്‍പ്രദേശിലുമാണ്.  ഇതോടെ  ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകള്‍ ഏട്ടായിട്ടുണ്ട്.

യുകെയില്‍ (UK) നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശിൽ (UP) നിന്നുള്ള രണ്ടു വയസുkaരിക്കാണ്  വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  എന്നാൽ കുട്ടിയുടെ  മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും അത് വകഭേദം വന്ന കോവിഡ് അല്ല.   രണ്ടാമത്തെ കേസ് ഡിസംബര്‍ 21-ന് യുകെയില്‍ നിന്നും ആന്ധ്രപ്രദേശില്‍ (Andhra Pradesh) എത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  

Also Read: യു.കെയിൽ നിന്നെത്തിയ ആറ് പേർക്ക് കൊറോണ വൈറസിന്റെ വകഭേദം

ഇവർ യുകെയിൽ നിന്നും ഡൽഹിയിലെത്തിയ (Delhi) ശേഷം ട്രെയിന്‍ മാര്‍ഗമാണ് ആന്ധ്രയിലേക്ക് പോയത്.  ഇവരുടെ സമ്പർക്ക പട്ടിക ശേഖരിക്കുകയാണ്.  ഡിസംബര്‍ ഒന്‍പതിനും 22 നും ഇടയ്ക്ക് വിദേശത്തുനിന്നും 33000 പേരാണ് ഇന്ത്യയിലെത്തിയത്.  ഇവരിൽ11 4 പേർക്ക് രോഗബാധയുണ്ട്.   ഇവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുകയാണ്. വിദഗ്ധ പരിശോധന നടക്കുന്നത് ഡല്‍ഹി, ഹൈദരബാദ്, ബംഗളൂരു, ഭുവനേശ്വര്‍, ബംഗാള്‍, പൂനെ എന്നിവിടങ്ങളിലെ 10 ലാബുകളിലാണ് (10 Labs).   

ഈ സാഹചര്യത്തിൽ യുകെയിലേക്കുള്ള വിമാന സർവീസ് (Air Service) റദ്ദാക്കിയത് തുടരേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു.  എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയിൽ ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം (Central Health Ministry) അറിയിച്ചിരിക്കുന്നത്.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News