പത്തനംതിട്ട: ശബരിമലയിൽ അയപ്പ ഭക്തരുടെ അണമുറിയാത്ത പ്രവാഹം.  അവധി ദിവസമായതിനാൽ ഇന്ന് 90,000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തത്. പുലര്‍ച്ചെ ഒരു മണി മുതൽ ആറര മണി വരെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. ഇന്നലെ രാത്രി 12 മണി വരെ 84,793 പേർ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയിൽ തിരക്കായതോടെ സത്രം - പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണവും വർധിച്ചു. തിരക്കുണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ശബരിമലയിലെ മണ്ഡലകാല വരുമാനത്തിൽ വലിയ കുറവെന്നാണ് കണക്ക്. നടവരവില്‍ 20 കോടി രൂപയുടെ കുറവാണുണ്ടായത്. മണ്ഡലകാല ആരംഭിച്ച് ഒരു മാസം ആയതിന് പിന്നാലെയാണ് കണക്കുകൾ പുറത്ത് വരുന്നത്. ആകെ 28 ദിവസത്തെ നടവരവിൽ 134.44 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്.   കഴിഞ്ഞവർഷം 154.77 കോടിയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ തീര്‍ഥാടകരുടെ എണ്ണത്തിലും ഒന്നര ലക്ഷത്തിന്റെ കുറവ് ഉണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കുകളിൽ പറയുന്നു. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.