Sabarimala Virtual Queue | ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്; ഇനി 80,000 പേര്‍ക്ക് മാത്രം
Sabarimala Virtual Queue Spot Booking : ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ സംയുക്തമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനം. എന്നാൽ സ്പോര്‍ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും
പത്തനംതിട്ട: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറച്ചു. ഇനി മുതൽ ഒരു ദിവസം 80,000 പേര്‍ക്കായിരിക്കും ദർശനത്തിന് അവസരം ലഭിക്കുകയുള്ളു. . ഭക്തജന തിരക്ക് വർധിച്ചതോടെയാണ് ബുക്കിംഗ് പരിധി കുറച്ചത്. 90,000 ആയിരുന്നതാണ് 80,000 പേരിലേക്ക് കുറച്ചത്..
ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ സംയുക്തമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനം. എന്നാൽ സ്പോര്‍ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നിലവിലെ പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.
ബാത്ത് റൂം, ടോയ്ലറ്റ്, യൂറിനല്‍ സൗകര്യങ്ങള്‍, ബയോ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്നും പ്രസിഡൻറ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.