പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീം കോടതിയെ സമീപിക്കുകയാണ് അടുത്ത നടപടിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ശേഷം ബിന്ദു അമ്മിണി പറഞ്ഞിരുന്നു. 


പ്രായ-മത ഭേദമന്യേ എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശന൦ അനുവദിക്കണമെന്നും സ്ത്രീകളുടെ പ്രായ൦ പരിശോധിക്കുന്ന പോലീസ് നടപടി തടയണമെന്നും ബിന്ദു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 


ഈ മണ്ഡല-മകര വിളക്ക് കാലത്ത് തന്നെ ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാനാണ് സാധ്യത. 


ഭരണഘടനാ ബഞ്ച് വീണ്ടും ചേരണമെങ്കില്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ തീരുമാനം ലഭിക്കണം. അതിനാല്‍, അന്തിമ തീരുമാനം ബോബ്ഡെയുടേതാകും. 


കൂടാതെ, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്ര-ദൃശ്യമാധ്യമങ്ങളില്‍ കൂടി വ്യാപക പ്രചാരണം നല്‍കണമെന്നും ബിന്ദു അമ്മിണി തന്‍റെ ഹര്‍ജിയില്‍ പറയുന്നു. 


ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 


ശബരിമല ദര്‍ശനം തടയപ്പെട്ടതിന് ചിഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്നായിരുന്നു മുമ്പ് ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 


എന്നാല്‍, തികച്ചും യാതൊരു ബന്ധവുമില്ലാത്ത ഹര്‍ജിയാണ് ഇപ്പോള്‍ അവര്‍ നല്‍കിയിരിക്കുന്നത്.