കോഴിക്കോട്: താരമണ്ഡലമെന്ന നിലയിൽ ഏറെ ശ്രദ്ധ ആകർഷിച്ച ബാലുശ്ശേരി (Balusserry) മണ്ഡലത്തിൽ യു.ഡി.എഫിൻറെ ധർമ്മജൻ ബോൾഗാട്ടി പിന്നിലാണ് 600 ലധികം വോട്ടുകൾക്കാണ് എൽ.ഡി.എഫിൻറെ സച്ചിൻ ദേവ് ലീഡ് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ധർമ്മജൻ (Dharmajan Bolgatty) ബോൾഗാട്ടി നേപ്പാളിൽ കുടുങ്ങി കിടക്കുകയാണ്. അദ്ദേഹം നാട്ടിലെത്തുമോ ഇല്ലയോ എന്നതിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ധർമ്മജൻ നാട്ടിലില്ലാതിരിക്കുന്നത്  ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ ശരിയായാൽ ധർമ്മജന് ബാലുശ്ശേരിയിൽ ജയിക്കനാവില്ല.


ALSO READ: Kerala Assembly Election 2021 Result Live: ആദ്യ ഫല സൂചനകൾ എൽ.ഡി.എഫിന് അനുകൂലം, നേമത്ത് കുമ്മനം ലീഡ് ചെയ്യുന്നു


കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യൻ അതിർത്തിവരെ ഹെലികോപ്ടറിൽ വന്ന ശേഷം റോഡ് മാർഗം ഡൽഹിയിലെത്താനാണു ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറൻറൈനിൽ കഴിയേണ്ടിവരും. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം നേപ്പാളിലേക്ക് പോയത്.

 


കോഴിക്കോട് ജില്ലയിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഏഴ് നിയോജക മണ്ഡലത്തിൽ എൽഡിഎഫും നാലിടത്ത് യുഡിഎഫും കോഴിക്കോട് സൗത്തിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസും മുന്നിട്ട് നിൽക്കുകയാണ്. മികച്ച മുന്നേറ്റമാണ് ഇത്തവണ  ബി.ജെ.പി എല്ലാ മണ്ഡലങ്ങളിലും പ്രതീക്ഷിക്കുന്നത്. പാലക്കാടും,നേമവും ഉറപ്പിക്കുന്ന മണ്ഡലങ്ങൾ എന്ന് തന്നെ പറയാം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക