ന്യൂഡൽഹി: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനെതിരെ നടപടി ഉണ്ടാവുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തു. മന്ത്രിയുടെ പരാമർശങ്ങളെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും മന്ത്രിക്കെതിരായ നടപടി എന്തെന്ന് സംസ്ഥാന നേതൃത്വം ഉടൻ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ മന്ത്രി സജി ചെറിയാനെതിരെ നടപടി ഉണ്ടാവുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

 സംഭവത്തിൽ കേരള ഘടകത്തിലെ നേതാക്കളുമായി സംസാരിച്ചെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.  എന്നാൽ മന്ത്രിയുടെ വിവാദ പരാമർശത്തെ പറ്റി സംസാരിക്കാൻ യച്ചൂരി തയ്യാറായില്ല. സംസ്ഥാന നേതൃത്വം നടപടി സംബന്ധിച്ചുള്ള വിശദീകരണം നൽകുമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി സജി ചെറിയാന് സംഭവിച്ചത് നാവ് പിഴ ആണെന്ന് ന്യായീകരിച്ചിരുന്നു. വിമർശനങ്ങളും പ്രതിഷേധങ്ങളും കനത്തതോടെയാണ് സജി ചെറിയാനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നത്.


ALSO READ: മന്ത്രിയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗം അര്‍.എസ്.എസ് അഭിപ്രായത്തിന് തുല്യം; ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ്


സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അപമാനിച്ച സംഭവം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കാതെ സര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നു. ഭരണകക്ഷി അംഗങ്ങള്‍ സീറ്റില്‍ നിന്നും ഇറങ്ങി വന്ന് പ്രകോപനമുണ്ടാക്കി. ചോദ്യോത്തര വേളയില്‍ മുദ്രാവാക്യം മുഴക്കുന്നത് നിയമസഭാ ചരിത്രത്തില്‍ ആദ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മഹാരഥന്‍മാരായെ ആളുകള്‍ മൂന്ന് കൊല്ലക്കാലം നടത്തിയ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തിയെടുത്ത ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍.എസ്.എസ് അഭിപ്രായത്തിന് സമാനമാണെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു. ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കര്‍ 'ബെഞ്ച് ഓഫ് തോട്ട്‌സ്' എന്ന പുസ്തകത്തിലും ഇതേ വാദം ഉന്നയിച്ചിട്ടുണ്ട്. 'ബെഞ്ച് ഓഫ് തോട്ട്‌സ്' എന്ന ഈ പുസ്തകം കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചവരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ആര്‍.എസ്.എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. നിങ്ങളുടെ അഭിപ്രായം ഇതല്ലെങ്കില്‍ സജി ചെറിയാനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണം. രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അപമാനിച്ചത്. ഭരണഘടനാ ശില്‍പികളെ ആക്ഷേപിക്കാനും അപമാനിക്കാനുമുള്ള ധൈര്യം സജി ചെറിയാന് നല്‍കിയത് സി.പി.എം നേതൃത്വമാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.