തിരുവനന്തപുരം: ഭരണഘടന ശില്പി ഡോ. ബി.ആർ.അംബേദ്ക്കറെയും ഭരണഘടനയെയും ആദരിക്കുന്ന ഒരു ക്ഷേത്രമുണ്ട് തിരുവനന്തപുരത്ത്. പേരൂർക്കട കുടപ്പനക്കുന്നിലാണ് ഭരണഘടനക്ഷേത്രം. റിട്ട. അധ്യാപകൻ ശിവദാസൻപിള്ളയുടെ നേതൃത്വത്തിൽ പരിപാലിക്കുന്ന ക്ഷേത്രത്തിന് നിലവിലെ സാഹചര്യത്തിൽ പൊതുജനമധ്യത്തിൽ നിന്ന് ഇതിനോടകം തന്നെ പേരും പ്രശസ്തിയും വന്നിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടപ്പനക്കുന്നിലെ ശിഖാമണി സ്മാരകത്തിന് സമീപമാണ് ഭരണഘടന ശില്പിയുടെ തത്വങ്ങളും ചിത്രങ്ങളുമൊരുക്കി ശിവദാസൻപിള്ള ക്ഷേത്രമൊരുക്കിയത്. ക്ഷേത്രത്തിന് മുൻവശത്ത് ഭരണഘടനയ്ക്ക് മുന്നിൽ കെടാവിളക്കും തെളിയിച്ചിട്ടുണ്ട്. ഭരണഘടനയുടെ പ്രത്യേകതകൾ ആധുനിക സമൂഹത്തിൽ ഉൾപ്പടെ എത്രത്തോളം സ്വാധീനിക്കുന്നു എന്നുള്ളതും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 


ഗാന്ധിയുടെയും അംബേദ്ക്കറുടെയും ഛായാചിത്രവും മഹ്ത് വചനങ്ങളും ഇവിടെയെത്തുന്നവർക്ക് വേറിട്ട കാഴ്ചയാണ് ഒരുക്കുന്നത്.നിരവധി നവോത്ഥാന നായകരുടെ പ്രസക്ത വാക്കുകളും ക്ഷേത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. സ്വന്തം സ്ഥലത്ത് ശിവദാസൻ പിള്ള സ്ഥാപിച്ചിട്ടുള്ള ക്ഷേത്രത്തിന് പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. 


അധ്യാപകനായി വിരമിച്ച ഇദ്ദേഹം കുട്ടികൾക്ക് പഠനത്തിന് ഭൂഗോളത്തിന്റെ മാതൃകയും തയ്യാറാക്കിയിട്ടുണ്ട്. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്ന ശിവദാസൻ പിള്ള മരണശേഷം തന്റെയും തൻ്റെ ഭാര്യയുടെയും ഭൗതികദ്ദേഹം ആശുപത്രി അധികൃതർക്ക് മെഡിക്കൽ ആവശ്യങ്ങൾക്കായി വിട്ടുനൽകണമെന്ന സമ്മതപത്രവും തയ്യാറാക്കിവച്ചിട്ടുണ്ട്. കുട്ടികൾക്ക് കായിക ഉല്ലാസത്തിന് ഷട്ടിൽ കോർട്ടും, ക്രിക്കറ്റ് കളിക്കാൻ കളിസ്ഥലവും ഇദ്ദേഹം നൽകുന്നുണ്ട്.


ഭരണഘടന പ്രസംഗത്തെ അവഹേളിച്ചതിനെ തുടർന്ന് മന്ത്രിയായിരുന്ന സജി ചെറിയാന് അടുത്തിടെ രാജിവെക്കേണ്ടി വന്നിരുന്നു. ഈ ഘട്ടത്തിൽ ക്കൂടിയാണ് ഭരണഘടനയുടെ ഉദാത്ത മൂല്യങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ബ്രിട്ടീഷുകാരൻ തയ്യാറാക്കിയ ഭരണഘടന ഇന്ത്യക്കാരൻ കേട്ടെഴുതിയെന്നും കുന്തവും കുടചക്രവുമൊക്കെയാണ് ഭരണഘടനയിലുള്ളതെന്നും മന്ത്രി വിമർശിച്ചിരുന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന ഒന്നായി ഭരണഘടനമാറിയെന്ന വിമർശനത്തിന് മന്ത്രിക്ക് ഒടുവിൽ ഖേദം പ്രകടിപ്പിച്ച് രാജിവെക്കേണ്ടിയും വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.