കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ.പി.എം. നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുgക്കുമെന്ന പ്രഖ്യാപനവുമായി സമസ്ത. സി.പി.എമ്മുമായി പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചതു പോലെ തന്നെ ഈ വിഷയത്തിലും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.  മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല ഏക സിവില്‍ കോഡ്. ഇപ്പോഴും സിവില്‍ കോഡ് എന്താണെന്ന് വ്യക്തമല്ല, കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും. പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളിലും സമസ്ത സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു പുറമേ  പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സമസ്ത നേതൃത്വം നേരിൽ കാണുകയും നിവേധനംനൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച സമസ്തയുടെ പ്രത്യേക കണ്‍വെന്‍ഷനിലാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാന്‍ പാടില്ല. ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം ഏത് നിയമവും.  ഓരോ മതങ്ങള്‍ക്കും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി. 


ALSO READ: രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് രമേശ് ചെന്നിത്തല


സമസ്തയുടെ പോഷകസംഘടനയായ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപ്പാറയും സി.പി.എമ്മിന്റെ ദേശീയ സെമിനാറിന്റെ സംഘാടക സമിതിയില്‍  ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ സംഭവം, ഇത് സമസ്തയുടെ അറിവോടെയല്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിശധീകരണം. വൈസ് ചെയര്‍മാന്മാരുടെ പട്ടികയിലായിരുന്നു മുസ്തഫ മുണ്ടുപ്പാറ ഉള്‍പ്പെട്ടത്. ഇത് താന്‍ മാധ്യമവാര്‍ത്തകളിലൂടെയാണ് മാത്രമാണ്‌ അറിഞ്ഞതെന്നും തന്നോട് ഇക്കാര്യം ആരും അറിയിച്ചിരുന്നില്ലെന്നും മുസ്തഫ മുണ്ടുപ്പാറ മാധ്യമങ്ങളോട് പ്രതികരിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.